ലഖ്നൗ: ഉത്തർപ്രദേശിൽ60,000 കോടി രൂപ മുതൽമുടക്ക് വരുന്ന 81 പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സംസ്ഥാനസർക്കാർ ഈ വർഷമാദ്യം സംഘടിപ്പിച്ച നിക്ഷേപകസംഗമത്തിൽ ഒപ്പുവച്ച ധാരണാപത്രങ്ങൾ പ്രകാരമുള്ള പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതികളിലൂടെ 2.1 ലക്ഷം തൊഴിലവസരങ്ങൾ ഉത്തർപ്രദേശിൽ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. ഇത്രയും വലിയ മുതൽമുടക്കിൽ നിരവധി പദ്ധതികൾ ഒന്നിച്ച് നടപ്പാക്കുന്നത് റെക്കോഡ് നേട്ടമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പഴയ സമ്പ്രദായങ്ങളെ പൊളിച്ചെഴുതി ചുരുങ്ങിയ സമയത്തിനുള്ളിൽ വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ഈ തീരുമാനം ഉത്തർപ്രദേശ് ഇന്നുവരെ കാണാത്ത രീതിയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ പദ്ധതികൾക്ക് പുതിയ ദിശ നല്കുന്ന മികച്ച കാൽവയ്പ് കൂടിയായിരിക്കും ഇത്. ഡിജിറ്റൽ രംഗത്തെ അടിസ്ഥാനസൗകര്യ വികസനം ഉത്തർപ്രദേശിന് പുതിയ മുഖം നൽകുമെന്നും മോദി പറഞ്ഞു. PM Shri @narendramodi inaugurates various development projects in Lucknow, UP. #UPToNewIndia https://t.co/CySxpEbf8x pic.twitter.com/Q4r7XUDj7X — BJP (@BJP4India) July 29, 2018 കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിസിനസ് രംഗത്തെ പ്രമുഖരായ ഗൗതം അദാനി, കുമാരമംഗലം ബിർള തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരിയിലാണ് ഉത്തർപ്രദേശ് സർക്കാർ നിക്ഷേപകസംഗമം സംഘടിപ്പിച്ചത്. ഊർജ ഉല്പാദനം, അടിസ്ഥാനസൗകര്യവികസനം, ഐടി-ഇലക്ട്രോണിക് രംഗത്തെ വികസനം, വിനോദസഞ്ചാരമേഖലയുടെ വളർച്ച തുടങ്ങിയവ ലക്ഷ്യമിട്ട് 4.28 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനസർക്കാർ ഉന്നം വച്ചത്. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ 60,000 കോടി രൂപയുടെ നിക്ഷേപപദ്ധതികൾക്ക് ധാരണയാവുകയും ചെയ്തു. റിലയൻസ് ജിയോ 10,000 കോടിയും ബിഎസ്എൻഎൽ 5000 കോടി രൂപയും ആണ് ഉത്തർപ്രദേശിനായി നിക്ഷേപിക്കുന്നത്. ഇവയ്ക്ക് പുറമേ ഇൻഫോസിസ് (5000 കോടി), ടിസിഎസ് (2500 കോടി), അദാനി പവ്വർ (2500 കോടി) പേടിഎം (3500 കോടി) എന്നിവയാണ് നിക്ഷേപമിറക്കാൻ തയ്യാറായിട്ടുള്ള പ്രധാന സംരംഭകർ. content highlights:projects worth Rs 60,000 crore launches in Uttarpradesh, PM Modi in Uttarpradesh, Yogi Adityanath,projects worth Rs 60,000 crore in Lucknow,create about 2.1 lakh jobs inUttarpradesh
from mathrubhumi.latestnews.rssfeed https://ift.tt/2AlprYq
via IFTTT
Post Top Ad
Responsive Ads Here
Sunday, 29 July 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
ഉത്തര്‍പ്രദേശില്‍ 60,000 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം; റെക്കോഡ് നേട്ടമെന്ന് പ്രധാനമന്ത്രി
ഉത്തര്‍പ്രദേശില്‍ 60,000 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം; റെക്കോഡ് നേട്ടമെന്ന് പ്രധാനമന്ത്രി
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment