കാറിന്റെ കാറ്റഴിച്ചുവിട്ടു; യുവതിയും പെണ്‍കുട്ടികളും വഴിയില്‍ കുടുങ്ങി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 29 July 2018

കാറിന്റെ കാറ്റഴിച്ചുവിട്ടു; യുവതിയും പെണ്‍കുട്ടികളും വഴിയില്‍ കുടുങ്ങി

ഏറ്റുമാനൂർ: എം.സി.റോഡിൽ തവളക്കുഴിഭാഗത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ടയറിലെ കാറ്റഴിച്ചുവിടുകയും വീൽകപ്പ് ഊരിയെടുക്കുകയും ചെയ്തതായി പരാതി. ഇതിനെത്തുടർന്ന്കാർ യാത്രക്കാരായ യുവതിയും രണ്ട് പെൺകുട്ടികളും വഴിയിൽ മണിക്കൂറുകളോളം കുടുങ്ങി. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. സംഭവത്തിൽ കാഞ്ഞിരപ്പള്ളി കുളത്തിങ്കൽ ഷാജി കെ.ജോസഫ് ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. ബാങ്ക് ടെസ്റ്റ് എഴുതാനെത്തിയതായിരുന്നു ഷാജിയുടെ ഭാര്യ ഷെറിനും രണ്ടു പെൺകുട്ടികളും. പരീക്ഷ കഴിഞ്ഞ് തിരികെ വരുമ്പോഴാണ് കാറിന്റെ കാറ്റഴിച്ചുവിട്ടതായി മനസ്സിലാക്കിയത്. വീൽകപ്പ് ഊരി മാറ്റിയ നിലയിലായിരുന്നു. സംഭവമറിഞ്ഞെത്തിയ ഷാജി പോലീസിൽ പരാതി നൽകി. സമീപവാസിയാണ് ഇതുചെയ്തതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി. Content Highlights:kottayam car

from mathrubhumi.latestnews.rssfeed https://ift.tt/2uXwKAi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages