ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോളിന് ഇത് വളർച്ചയുടെ കാലമാണ്. ഫുട്ബോൾ ലീഗും രാജ്യാന്തര തലത്തിൽ നിരവധി നേട്ടങ്ങളുമായി ഇന്ത്യൻ ടീം നൂറിൽ താഴെ റാങ്കിൽ നിലയുറപ്പിച്ചിട്ട് കാലങ്ങളായി. അഭിമാനകരമായ ഒത്തിരി നേട്ടങ്ങളും ഇക്കാലയളവിൽ ഇന്ത്യൻ ടീം നേടിയെടുത്തിരുന്നു. എന്നാൽ ഈ നേട്ടങ്ങൾക്കിടയിലും ഏതാനും പുഴുക്കുത്തുകൾ ഇന്ത്യൻ ഫുട്ബോളിൽ ഇപ്പോഴുമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെയുംചെന്നൈ എഫ്.സിയുടെയും താരവുമായിരുന്ന ഗോഡ്വിൻ ഫ്രാങ്കോ. ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ സംഘടനയായ ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്.പി.എ.ഐ)യുമായുള്ള ഇ-മെയിൽ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടാണ് ഗോഡ്വിൻ ഇന്ത്യൻ ഫുട്ബോളിലെ അഴിമതിക്കഥ തുറന്നുകാട്ടിയത്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഗോഡ്വിൻ ഈ സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടത്. ആഭ്യന്തര ഫുട്ബോളിൽ നടക്കുന്ന മോശം പ്രവണതകൾ ചൂണ്ടിക്കാട്ടി ഗോഡ്വിൻ ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്.പി.എ.ഐ)യ്ക്കും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് പ്രൊഫഷണൽ ഫുട്ബോളേഴ്സി(എഫ്.ഐ.എഫ്.പി.ആർ.ഒ)നും ഇ-മെയിൽ അയച്ചിരുന്നു. മോശം കളിക്കാരെ വിവിധ ക്ലബ്ബുകളിലെത്തിക്കാൻ ചില ഇടനിലക്കാർ വഴി ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പ്രൊഫഷണൽ ഫുട്ബോൾ കളിക്കാൻ പോലും യോഗ്യതയില്ലാത്തവർ ഇത്തരത്തിൽ ടീമുകളിൽ കയറിപ്പറ്റുന്നുണ്ടെന്നുമായിരുന്നു ഉള്ളടക്കം. മോശം ഫോമിലുള്ളവരും ഫിറ്റ്നസ് പ്രശ്നങ്ങൾ ഉള്ളവരും പോലും ഇത്തരത്തിൽ ടീമിലെത്തുന്നുണ്ടെന്നും ഗോഡ്വിൻ ചൂണ്ടിക്കാണിച്ചിരുന്നു. With the best interest : Please read this & read from the picture posted. The corrupt attitude in Indian Football . I have the emails with me. 1. Part of my email to fifpro & the football players association of india in relation to justice for football players in India. pic.twitter.com/OT4lolgUWn — GODWIN FRANCO (@GodwinFranco7) July 27, 2018 എന്നാൽ ഇതിന് എഫ്.പി.എ.ഐയിൽ നിന്ന് ലഭിച്ച മറുപടിയാണ് ഗോഡ്വിനെ ഞെട്ടിച്ചത്. ഇത്തരത്തിൽ കളിക്കാരെ ടീമിലെത്തിക്കുന്നവരുണ്ടെങ്കിൽ എന്തുകൊണ്ട് നിങ്ങൾ അവരെ ഉപയോഗിക്കുന്നില്ലെന്നായിരുന്നു എഫ്.പി.എ.ഐ, ഗോഡ്വിന് നൽകിയ മറുപടി. ദയവുചെയ്ത് ക്ലബ്ബുകളിലിടം പിടിക്കാൻ ഇത്തരം തെറ്റായ വഴികൾ ഉപയോഗിക്കാൻ തന്നോട് പറയരുത്. ഇത്തരം രീതികൾ ഉപയോഗിക്കാൻ പറഞ്ഞത് നിങ്ങളുടെ ഭാഗത്തുനിന്നുള്ള വലിയ തെറ്റാണെന്നും ഗോഡ്വിൻ എഫ്.പി.എ.ഐക്ക് മറുപടി നൽകി. 3. (Firstly I do not want to and will not play professional football in India again) My reply to that to the football players association of india. “Please donot tell me to use unrighteous methods of getting into clubs. This is totally wrong on your part to tell me to do this.” — GODWIN FRANCO (@GodwinFranco7) July 27, 2018 താൻ ഇനി ഇന്ത്യയിൽ ക്ലബ്ബ് ഫുട്ബോൾ കളിക്കില്ലെന്നും ഗോഡ്വിൻ വ്യക്തമാക്കി. തന്റെ അനുഭവം ചൂണ്ടിക്കാട്ടി ഇന്ത്യൻ ഫുട്ബോളിന്റെ അവസ്ഥ മോശമാകാൻ കാരണം ഇതാണെന്നും ഗോഡ്വിൻ പറയുന്നു. ഒരു ഫുട്ബോൾ താരത്തിനു വേണ്ട കഴിവുകളൊന്നും തന്നെ ഇത്താത്തവർ ടീമുകളിൽ ഇടം നേടുന്നു. ടീമിലെത്താൻ അർഹതയില്ലാത്തവർ അഴിമതി കാണിച്ച് അവസരങ്ങൾ നേടിയെടുക്കുന്നു, 33 കാരനായ മിഡ്ഫീൽഡർ കൂട്ടിച്ചേർത്തു. ഇത് ഇന്ത്യൻ ഫുട്ബോളിനെ തന്നെ നശിപ്പിക്കുകയാണ്. കഴിവുള്ള കളിക്കാരെ നശിപ്പിക്കാൻ ഇത്തരം പ്രവണതകൾ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 15 വർഷമായി പ്രൊഫഷണൽ ഫുട്ബോളിലുള്ള വ്യക്തിയാണ് ഗോഡ്വിൻ. 2014-15 വർഷമാണ് ബ്ലാസ്റ്റേഴ്സിലുണ്ടായിരുന്നത്. പിന്നീട് ചെന്നൈ എഫ്.സി.ക്കുവേണ്ടിയും കളിച്ചു. എെ ലീഗിൽചർച്ചിൽ ബ്രദേഴ്സ്, സ്പോർട്ടിങ് ഗോവ, പുണെ എഫ്.സി, ഡെംപോ ഗോവ എന്നിവയ്ക്കുവേണ്ടിയും കളിച്ചു. 2006-ൽ ഇന്ത്യയ്ക്കായി രണ്ടു മത്സരങ്ങളിൽ ബൂട്ടുകെട്ടിയിരുന്നു. Content Highlights:isl star godwin franco exposes corruption in indian football
from mathrubhumi.latestnews.rssfeed https://ift.tt/2NSrPYk
via IFTTT
Post Top Ad
Responsive Ads Here
Sunday, 29 July 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
മോശം കളിക്കാരെ തിരുകിക്കയറ്റുന്നുണ്ടെന്ന് മുൻ ഇന്ത്യൻതാരം, അവസരം ഉപയോഗിച്ചുകൂടെ എന്ന് അസോസിയേഷൻ
മോശം കളിക്കാരെ തിരുകിക്കയറ്റുന്നുണ്ടെന്ന് മുൻ ഇന്ത്യൻതാരം, അവസരം ഉപയോഗിച്ചുകൂടെ എന്ന് അസോസിയേഷൻ
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment