ന്യൂ ഓര്‍ലന്‍സില്‍ വെടിവെപ്പ്, മൂന്നുപേര്‍ കൊല്ലപ്പെട്ടു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 29 July 2018

ന്യൂ ഓര്‍ലന്‍സില്‍ വെടിവെപ്പ്, മൂന്നുപേര്‍ കൊല്ലപ്പെട്ടു

ലൂസിയാന സിറ്റി: അമേരിക്കിയിലെ ലൂസിയാനയിലെ ന്യൂ ഓർലൻസിൽ ഉണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 10.30 നാണ് സംഭവം. രണ്ട്പേർ ആൾക്കൂട്ടത്തിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. സംഭത്തിൽ ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ അവസ്ഥയെക്കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പ് നടത്തിയത് തലമറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചെത്തിയവരാണെന്ന് പോലീസ് പറയുന്നത്. ഇവർ ആളുകൾക്ക് പുറകിൽ നിന്ന് തുടർച്ചയായി വെടിവെക്കുകയായിരുന്നു. ഒരു സ്ത്രീയുൾപ്പെടെ മൂന്നുപേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അക്രമികളെ പിടികൂടാനായിട്ടില്ല. ഇവരെപ്പറ്റി വിവരങ്ങൾ ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

from mathrubhumi.latestnews.rssfeed https://ift.tt/2LXgXIg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages