ലഖ്നൗ: വ്യവസായികളെനിന്ദിക്കുന്നത് എന്തിനാണെന്ന് കോൺഗ്രസിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യവസായികൾ രാജ്യത്തിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുന്നവരാണെന്നുംഅവർക്കൊപ്പം കാണപ്പെടുന്നതിന്റെ പേരിൽ നേരിടേണ്ടിവരുന്ന ആക്രമണങ്ങളെ തനിക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് മുകേഷ് അംബാനിയുടെ റിലയൻസ് ഡിഫൻസ് കമ്പനിയ്ക്കെതിരെ കോൺഗ്രസ് അഴിമതിയാരോപണങ്ങൾ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് വ്യവസായികളെ പിന്തുണച്ചുള്ള മോദിയുടെ പ്രതികരണം. വിവാദ വ്യവസായികളായ നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുമായുള്ള അടുപ്പത്തിന്റെ പേരിൽ മോദിക്കെതിരെയും ആരോപണങ്ങൾ ശക്തമാണ്. ഇവയ്ക്കെല്ലാമുള്ള മറുപടിയെന്ന നിലയിലാണ് വ്യവസായികളോടൊപ്പംകാണപ്പെടുന്നതിൽ തനിക്ക് ഭയമൊന്നുമില്ലെന്ന് മോദി വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് ചിലരെപ്പോലെ വ്യവസായികളോടൊപ്പം കാണപ്പെടുന്നതിനെ ഭയക്കുന്ന ആളല്ല ഞാൻ. പരസ്യമായി വ്യവസായികളെ കാണാൻ മടിക്കുകയും രഹസ്യമായി അവരുമായി ബന്ധം പുലർത്തുകയും ചെയ്യുന്നവരാണല്ലോ മറ്റുള്ളവർ! അവരൊക്കെ യാത്രചെയ്യുന്നത് ആരുടെ വിമാനങ്ങളിലാണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നെന്തിനാണ് വ്യവസായികളെ ഇങ്ങനെ നിന്ദിക്കുന്നത്. രാജ്യ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നവരകാണ് വ്യവസായികൾ. അവരെയെന്തിനാണ് കള്ളന്മാരെന്ന് വിളിക്കുന്നത്. കോൺഗ്രസിനെ പരോക്ഷമായി സൂചിപ്പിച്ച് മോദി ചോദിച്ചു.സ്വാതന്ത്ര്യസമരത്തിന് പിന്തുണ നല്കിയതിന്റെ പേരിൽ ബിർളാ ഹൗസിൽ വ്യവസായിക്കൊപ്പം കഴിയാൻ പോലും മഹാത്മാഗാന്ധി തയ്യാറായിട്ടുണ്ടല്ലോ എന്നും മോദി ഓർമ്മിപ്പിച്ചു. കർഷകരെയും പാവപ്പെട്ട ജനങ്ങളെയും മറന്ന് പ്രധാനമന്ത്രി വ്യവസായികളുടെ ക്ഷേമത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് കോൺഗ്രസ് നിരന്തരം വിമർശിച്ചിരുന്നു. ഒരു വിമാനം പോലും നിർമ്മിച്ച് പരിചയമില്ലാത്ത റിലയൻസ് കമ്പനിക്ക് റാഫേൽ കരാർ നല്കിയത് മുകേഷ് അംബാനിക്ക് കൊള്ളലാഭമുണ്ടാക്കാനാണെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. #WAICTH: PM Modi in Lucknow says, "we arent the ones who are scared of standing next to industrialists. Jab niyat saaf ho,irade nek ho, to kisi ke saath khade hone se daag nahi lagte. People who dont meet industrialists in public but do everything behind curtains remain scared" pic.twitter.com/mpUfQxZLf0 — ANI UP (@ANINewsUP) July 29, 2018 content highlights:Modi hit back over the oppositions allegations about his proximity with indutrialists, Mukesh Ambani, Modi Reliance relation,
from mathrubhumi.latestnews.rssfeed https://ift.tt/2LYOCkO
via IFTTT
Post Top Ad
Responsive Ads Here
Sunday, 29 July 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
വ്യവസായികളെ നിന്ദിക്കുന്നത് എന്തിന്? - കോണ്‍ഗ്രസിനോട് മോദി
വ്യവസായികളെ നിന്ദിക്കുന്നത് എന്തിന്? - കോണ്‍ഗ്രസിനോട് മോദി
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment