ടിടിവി ദിനകരന്റെ കാറിനുനേരെ പെട്രോള്‍ ബോംബാക്രമണം; നാലു പേര്‍ക്ക് പരിക്ക് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 29 July 2018

ടിടിവി ദിനകരന്റെ കാറിനുനേരെ പെട്രോള്‍ ബോംബാക്രമണം; നാലു പേര്‍ക്ക് പരിക്ക്

ഇ വാർത്ത | evartha
ടിടിവി ദിനകരന്റെ കാറിനുനേരെ പെട്രോള്‍ ബോംബാക്രമണം; നാലു പേര്‍ക്ക് പരിക്ക്

തമിഴ്‌നാട്ടിലെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) പാര്‍ട്ടി നേതാവ് ടി.ടി.വി ദിനകരന്റെ കാറിനുനേരെ പെട്രോള്‍ ബോംബാക്രമണം. ചെന്നൈയില്‍ വച്ച് ഞായറാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ബോംബേറില്‍ നാല് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ആക്രമണമുണ്ടായപ്പോള്‍ ദിനകരന്‍ കാറില്‍ ഉണ്ടായിരുന്നില്ല. മദ്യപിച്ചെത്തിയ അക്രമിസംഘമാണ് ആക്രമണം നടത്തിയതെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. അണ്ണാഡിഎംകെയില്‍ വിമത നീക്കത്തിനു നേതൃത്വം നല്‍കിയ ദിനകരന്‍ പിന്നീട് പാര്‍ട്ടി വിട്ട് അമ്മ മക്കള്‍ മുന്നേറ്റ കഴകം രൂപീകരിക്കുകയായിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2v9kMmq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages