യു.പിയില്‍ പുരാതന കാലത്തെ രഥാവശിഷ്ടങ്ങള്‍ കണ്ടെത്തി; മഹാഭാരതകാലത്തേതെന്ന് അവകാശവാദം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 30 July 2018

യു.പിയില്‍ പുരാതന കാലത്തെ രഥാവശിഷ്ടങ്ങള്‍ കണ്ടെത്തി; മഹാഭാരതകാലത്തേതെന്ന് അവകാശവാദം

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ സണൗലി ഉദ്ഖനന കേന്ദ്രത്തിൽ നിന്ന് അതിപുരാതന രാജവംശത്തിന്റേതെന്ന് കരുതുന്ന ഭൗതികാവശിഷ്ടങ്ങൾ ലഭിച്ചു. ബിസി 2000-1800 കാലഘട്ടത്തിൽ നിലനിന്നിരുന്ന വെങ്കലയുഗത്തിലേയോ പൂർവ ഇരുമ്പ് യുഗത്തിലേയോ ഏതെങ്കിലും രാജവംശത്തിന്റേതാവാം ഭൗതികാവശിഷ്ടമെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കി. മൂന്ന് ശവകല്ലറകൾ, അസ്ഥികൾ, രഥാവശിഷ്ടങ്ങൾ, ആയുധങ്ങൾ എന്നിവയാണ് കണ്ടെത്തിയത്.

ഉദ്ഖനനത്തിൽ രഥാവശിഷ്ടങ്ങൾ കണ്ടെത്തുന്നത് ഇന്ത്യയിൽ ആദ്യമാണ്. ഗ്രീസ്, മെസപ്പെട്ടോമിയൻ മേഖലയിൽ നിന്നാണ് മുൻപ് രഥാവശിഷ്ടങ്ങൾ ലഭിച്ചത്. ഈ കാലഘട്ടത്തിലെ പിടിയുൾപ്പെടെയുള്ള വാളുകൾ കണ്ടെടുക്കുന്നത് ഇതാദ്യമാണ്. കണ്ടെത്തിയ എട്ട് കല്ലറകളിൽ ഒരു നായയുടേയും രണ്ട് മനുഷ്യശരീരാവശിഷ്ടങ്ങളും, ഇതിന് സമീപമുള്ള കല്ലറകളിൽ നിന്ന് മൺപാത്രങ്ങളും ഇവയ്ക്കുള്ളിൽ ശവമടക്കലിനുപയോ​ഗിച്ച വസ്തുക്കളും കണ്ടെത്തി. കണ്ണാടി, സ്വർണം ഇവ മൺപാത്രങ്ങളിലുണ്ടായിരുന്നു. മൺപാത്രങ്ങളിലുണ്ടായിരുന്ന വസ്തുക്കൾ മരണശേഷം ഉപയോ​ഗിക്കാൻ സുക്ഷിച്ചതാണെന്നു വേണം കരുതാൻ. മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്നവരായിരുന്നു ഇവിടെ ജീവിച്ചിരുന്നത് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

പുരാവസ്തു വകുപ്പിലെ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് ആർവിൻ മഞ്ജുൾ, ഇവരുടെ ഭർത്താവും ആർക്കിയോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ സഞ്ജയ് കുമാർ മഞ്ജുൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ജൂൺ മാസത്തിലാണ് ഇവ കണ്ടെത്തിയത്. ഇവ ഡൽഹിയിലെ ചെങ്കോട്ടയിൽ എത്തിച്ചു.

മറ്റ് ഹാരപ്പൻ ഉദ്ഖനനങ്ങളിൽ ഇത്രയധികം ശവകല്ലറകളും അവശിഷ്ടങ്ങളും ഒന്നിച്ച് ലഭിച്ചിട്ടില്ല. ഇവയെ കുറിച്ചുള്ള പഠനം ഗംഗാ യമുന നദീതട സംസ്കാരങ്ങളെ കുറിച്ചുള്ള പഠനത്തിന് കൂടുതൽ വെളിച്ചം വീശുമെന്നാണ് ​ഗവേഷകർ കരുതുന്നത്. ഹാരപ്പൻ യു​ഗത്തിനും ബുദ്ധന്റെ ജനനത്തിനും ഇടയിലുള്ള കാലത്തെ കുറിച്ച് പഠിക്കാനും ഇവ സഹായമാവുമെന്ന് ഇവർ കരുതുന്നു.

ഭൗതികാവശിഷ്ടങ്ങൾ ഡി.എൻ.എ, സിടി സ്കാൻ, എക്സ്റേ ടെസ്റ്റുകൾക്ക് വിധേയമാക്കും. ഇന്ത്യൻ, ആര്യൻ, മംഗോളിയൻ വിഭാഗത്തിൽ പ്പെട്ടവരുടേതാണോ ഭൗതികാവശിഷ്ടങ്ങളെന്ന് തിരിച്ചറിയാൻ ഇവയിലൂടെ സാധ്യമാകും. ആയുധങ്ങളിലെ വെങ്കലത്തിന്റെയും, ചെമ്പിന്റെയും അളവും പഠനത്തിന് വിധേയമാക്കും. മൃഗങ്ങളുടെ അസ്ഥികളും കണ്ടെടുത്തിട്ടുള്ളതിനാൽ പാലിയോബോട്ടണിസ്റ്റുകളും പഠനത്തിൽ പങ്കു ചേർന്നിട്ടുണ്ട്. പുരാതന ഇന്ത്യയിലേക്കുള്ള ആര്യാധിനിവേശം സംബന്ധിച്ച ചരിത്ര കാഴ്ചപ്പാടുകളിൽ നിർണായകമാണ് കണ്ടെത്തൽ എന്നാണ് കരുതുന്നത്.

ഏതെങ്കിലും രാജ വംശവുമായി ഈ കണ്ടെത്തലിനെ ബന്ധിപ്പിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല. മഹാഭാരതവുമായും കൗരവ രാജ്യ തലസ്ഥാനമായ ഹസ്തിനപുരവുമായും ഇതിന് ബന്ധമുണ്ടോയെന്ന് തീർച്ചയില്ല. സൊണൗലി സ്ഥിതി ചെയ്യുന്നത് മഹാഭാരതത്തിലെ ഹസ്തിനപുരം നിലനിന്നിരുന്നു എന്ന് വിശ്വസിക്കുന്ന സ്ഥലത്തിന് സമീപമാണ്. സൊണൗലിയിലെ ​ഗവേഷണഫലങ്ങൾ സംബന്ധിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.


from mathrubhumi.latestnews.appsfeed https://ift.tt/2AkampP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages