വെയില്‍സ്: 17കാരനെ കൊലപ്പെടുത്തിയ കുറ്റത്തിന് 33 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച് തിരികെയെത്തിയ പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഡേവിഡ് ഗൗട് എന്ന 54 കാരനെയാണ് നാട്ടുകാർ തല്ലിക്കൊന്നത്. സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കാനാണ് സാധ്യത. ന്യൂട്രെഡ്ഗറിലെ താന്‍ വാടകയ്ക്ക് താമസിക്കുന്ന കൗണ്‍സില്‍ ഫ്ലാറ്റില്‍ തലയ്ക്കും മുഖത്തിനും പരുക്കേറ്റ് നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ALSO READ: വീണ്ടും ആൾകൂട്ടകൊലപാതകം ; മനോദൗര്‍ബല്യമുള്ള യുവാവിനെ തല്ലിക്കൊന്നു
33 വര്‍ഷങ്ങള്‍ക്ക് മുൻപാണ് ചി മിന്‍ഗ് ഷെക് എന്ന 17 വയസുള്ള കുട്ടിയെ ഇയാൾ കൊലപ്പെടുത്തിയത്
ഗൗട് കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത കേട്ട ചി മിന്‍ഗിന്റെ അമ്മ ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. നവംബറില്‍ ജയില്‍ മോചിതനായിരുന്ന ഗൗട് ന്യൂ ട്രെഡ്ഗറില്‍ കഴിഞ്ഞ മാസമായിരുന്നു താമസം തുടങ്ങിയിരുന്നത്. ഇയാളുടെ ഭൂതകാലം മനസിലാക്കിയ നാട്ടുകാർ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. 17കാരനെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് ഇയാളെ നാട്ടുകാർ കൊലപ്പെടുത്തിയത്.
The post 17കാരനെ കൊലപ്പെടുത്തിയതിന് 33 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച് തിരികെയെത്തിയ പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു appeared first on East Coast Daily Malayalam.
from East Coast Daily Malayalam https://ift.tt/2OjKbSi
via IFTTT
No comments:
Post a Comment