ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയിലെത്തിയാൽ ട്രയൽ റൺ നടത്തുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. നിലവിൽ മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും എടുത്തിട്ടുള്ള സാഹചര്യത്തിൽ ജനങ്ങൾക്ക് ഇതിനെ കുറിച്ചൊരു ധാരണയുണ്ടാക്കാൻ ട്രയൽ റൺ സഹായിക്കും. തുലാവർഷത്തിൽ വലിയ തോതിൽ മഴയുണ്ടായാൽ തുറക്കേണ്ടിവരുമെന്നും മണി പറഞ്ഞു. കളക്ട്രേറ്റിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലവർഷംഇനിയും ബാക്കി കിടക്കുന്നു. തുലാവർഷം വരാനിരിക്കുന്നു. ഇതിന് മുമ്പ് അങ്ങനെയുള്ള ഘട്ടങ്ങളിലാണ് അണക്കെട്ട് തുറന്നിട്ടുള്ളത്. ഇപ്പോൾ ട്രയൽ റൺ നടത്തി ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് ലക്ഷ്യം. പിന്നീട് അണക്കെട്ട് തുറന്നിടേണ്ടി വരികയാണെങ്കിൽ ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു ധാരണ ലഭിക്കും. ജലനിരപ്പ് 2397 ൽ എത്തിയാൽ മുന്നറിയിപ്പ് നൽകും. 2398-ലെത്തുന്നതോടെ ട്രയൽ റൺ നടത്തും. കെ.എസ്.ഇ.ബിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും വിശദമായി ചർച്ച നടത്തി. നിലവിലെ സാഹചര്യത്തിൽ അണക്കെട്ട് തുറക്കേണ്ടതില്ല എന്ന് തന്നെയാണ് തീരുമാനമെന്നും മണി പറഞ്ഞു. അതേ സമയം കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഇടുക്കിയിലെ ജലനിരപ്പിൽ മാറ്റുണ്ടായിട്ടില്ല. 2396.12 എന്ന നിലയിൽ നിൽക്കുകയാണ്. വൃഷ്ടിപ്രദേശത്ത് മഴയും അണക്കെട്ടിലേക്ക് നീരഴൊക്കും ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2LXnmWU
via IFTTT
Post Top Ad
Responsive Ads Here
Thursday, 2 August 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
ഇടുക്കി ഡാം: 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് മന്ത്രി
ഇടുക്കി ഡാം: 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് മന്ത്രി
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment