ഇ വാർത്ത | evartha
‘സര്‍ക്കാരിനെ പാടിപുകഴ്ത്താന്‍ കഴിവുണ്ടോ?’; യോഗി സര്‍ക്കാര്‍ ജോലിക്കാരെ തേടുന്നു; മാസശമ്പളം 25000 രൂപ!

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ജോലിക്കാരെ നിയമിക്കാന്‍ ഒരുങ്ങുകയാണ്.
25,000 രൂപയാണ് മാസശമ്പളം. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും നല്ലരീതിയില്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ഇവരുടെ ജോലി. ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ലോക് കല്യാണ്‍ എന്ന പോസ്റ്റിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനിച്ചത്.
എഴുത്തു പരീക്ഷ നടത്തി 822 ജോലിക്കാരെയാണ് നിയമിക്കുക. കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പിന്നീട് ഇവരുടെ ജോലി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് വിലയിരുത്തി കരാര്‍ പുതുക്കും. എന്നാല്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടി പ്രതിഷേധം രേഖപ്പെടുത്തി.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2MtqZB6
via IFTTT
No comments:
Post a Comment