ബാഹുബലി വീണ്ടും എത്തുന്നു; ചിലവ് 500 കോടി; കഥ എഴുതുന്നത് മലയാളി എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 3 August 2018

ബാഹുബലി വീണ്ടും എത്തുന്നു; ചിലവ് 500 കോടി; കഥ എഴുതുന്നത് മലയാളി എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍

ഇ വാർത്ത | evartha
ബാഹുബലി വീണ്ടും എത്തുന്നു; ചിലവ് 500 കോടി; കഥ എഴുതുന്നത് മലയാളി എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍

എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ബാഹുബലി മൂന്നാമതും എത്തുന്നു. വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിലൂടെയായിരിക്കും മൂന്നാം വരവ്. ആനന്ദ് നീലകണ്ഠന്റെ നോവലായ ദ് റൈസ് ഓഫ് ശിവകാമിയെ അടിസ്ഥാനമാക്കിയാണ് ബാഹുബലി ബിഫോര്‍ ദ് ബിഗിനിങ് ഒരുക്കുന്നത്.

ദേവ കട്ട, പ്രവീണ്‍ സതാരു തുടങ്ങിയവര്‍ ചേര്‍ന്നാണ് നെറ്റ്ഫ്‌ലിക്‌സിലെ വെബ് സീരിസ് സംവിധാനം ചെയ്യുന്നത്. മൂന്ന് ഭാഗങ്ങളായുള്ള പരമ്പരക്ക് 500 കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ബാഹുബലിയുടെ ജനനത്തിന് മുമ്പുള്ള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് ആദ്യഭാഗം.

കേരളത്തില്‍ ഉള്‍പ്പെടെയാകും ചിത്രീകരണം. റിലീസ് 152 രാജ്യങ്ങളില്‍. മൂന്നു ബാഹുബലി സിനിമകള്‍ പുതുതായി ചിത്രീകരിച്ച് ഇന്റര്‍നെറ്റ് വഴി മൂന്നുഭാഗങ്ങളായി റിലീസ് ചെയ്യുന്നവിധമാണു പരമ്പര. ആനന്ദ് നീലകണ്ഠന്‍ എഴുതിക്കൊണ്ടിരിക്കുന്ന രണ്ടാമത്തെ പുസ്തകത്തെയും എഴുതാനിരിക്കുന്ന മൂന്നാമത്തേതിനെയും ആസ്പദമാക്കിയാകും രണ്ടും മൂന്നും സീസണുകള്‍.

ഒരു മണിക്കൂര്‍ വീതമുള്ള എട്ടു ഭാഗങ്ങളാണ് ഓരോ സീസണും. എട്ടു മണിക്കൂറുള്ള ഒറ്റ സിനിമപോലെയും ഓരോ മണിക്കൂര്‍ വീതമുള്ള എട്ടു ഭാഗങ്ങളായും നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാക്കും. ഇന്ത്യയില്‍നിന്നുള്ള രണ്ടാമത്തെ നെറ്റ്ഫ്‌ലിക്‌സ് പരമ്പരയാണിത്. മലയാളി കഥയെഴുതുന്ന ആദ്യത്തേതും.

വിക്രം ചന്ദ്രയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള സേക്രഡ് ഗെയിംസ് ആണ് ഇന്ത്യയില്‍നിന്നുള്ള ആദ്യ നെറ്റ്ഫ്‌ലിക്‌സ് പരമ്പര. പ്രമുഖ ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തുകാരനായ തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് മുംബൈ സാന്‍പാഡയിലാണു താമസം.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2LKmqGl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages