ഇ വാർത്ത | evartha
റാഫേല്‍ കരാറിനെക്കുറിച്ച് ലേഖനം: കോണ്‍ഗ്രസ് പത്രത്തിനെതിരെ 5000 കോടി ആവശ്യപ്പെട്ട് അംബാനിയുടെ അപകീര്‍ത്തിക്കേസ്

കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരെ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് അപകീര്‍ത്തി കേസ് നല്‍കി. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനം റിലയന്‍സ് ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് കേസ് നല്‍കിയത്. നഷ്ടപരിഹാരമായി 5000 കോടി രൂപ നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് ശക്തികാന്ത് ഗോഹിലിനെതിരേയും സമാനമായ കേസ് റിലയന്‍സ് ഫയല്‍ ചെയ്തിട്ടുണ്ട്. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള റിലയന്‍സ് ഡിഫെന്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് എയ്‌റോസ്ട്രക്ചര്‍ എന്നിവയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡ്, നാഷണല്‍ ഹെറാള്‍ഡ് പ്രസാധകര്‍, അതിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് സഫര്‍ ആഘ, ലേഖകനായ വിശ്വാദീപക് എന്നിവര്‍ക്കെതിരെയാണ് ആദ്യ കേസ്. പരാതി സ്വീകിച്ച സെഷന്‍സ് ജഡ്ജി ആരോപണവിധേയര്‍ക്കു നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. സെപ്റ്റംബര്‍ ഏഴിനുമുമ്പ് മറുപടി നല്‍കാനാണ് നിര്‍ദേശം.
മോദി റാഫാല്‍ ഇടപാട് പ്രഖ്യാപിക്കുന്നതിനു പത്തു ദിവസംമുമ്പ് അനില്‍ അംബാനി റിലയന്‍സ് ഡിഫന്‍സ് തുടങ്ങി എന്ന തലക്കെട്ടിലായിരുന്നു നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ എഴുതിയ റിപ്പോര്‍ട്ട്. നേരത്തെ തങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍നിന്നു പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും നോട്ടീസ് അയച്ചിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PAupUN
via IFTTT
No comments:
Post a Comment