സഹായമെത്തിയില്ലെങ്കില്‍ ഇന്നുരാത്രി 50000 പേര്‍ മരിക്കുമെന്ന് സജി ചെറിയാന്‍ എം.എല്‍.എ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 19 August 2018

സഹായമെത്തിയില്ലെങ്കില്‍ ഇന്നുരാത്രി 50000 പേര്‍ മരിക്കുമെന്ന് സജി ചെറിയാന്‍ എം.എല്‍.എ

ഇ വാർത്ത | evartha
സഹായമെത്തിയില്ലെങ്കില്‍ ഇന്നുരാത്രി 50000 പേര്‍ മരിക്കുമെന്ന് സജി ചെറിയാന്‍ എം.എല്‍.എ

പ്രളയം ഏറെ നാശം വിതച്ച ചെങ്ങന്നൂരിൽ കേന്ദ്രസേനകളുടെ സഹായം യാചിച്ച് എം.എൽ.എ സജി ചെറിയാൻ. ഉടൻ സഹായം എത്തിച്ചില്ലെങ്കിൽ ചെങ്ങന്നൂരിൽ വലിയ ദുരന്തമുണ്ടാകുമെന്നും പതിനായിരങ്ങളാണ് മരണമുഖത്ത് ഉള്ളതെന്നും സജി ചെറിയാൻ പറഞ്ഞു. കാല് പിടിച്ചിട്ടും ഹെലികോപ്റ്ററിന്റെ സഹായം ലഭിച്ചില്ലെന്നും നാവിക സേനയുടെ ഇടപെടൽ ഉടൻ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

തുടർച്ചയായി മൂന്നാം ദിനമാണ് ഭക്ഷണവും മറ്റ് സൗകര്യവും ലഭിക്കാതെ ആളുകൾ വീടിന്റെ ടെറസിലും രണ്ടാം നിലയിലൊക്കെ കഴിയുന്നത്. ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പറഞ്ഞിരുന്നു. ശക്തമായ ഒഴുക്ക് കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായ ചെങ്ങന്നൂരിലും ചാലക്കുടിയിലും രക്ഷാസംഘം കൂടുതൽ കേന്ദ്രീകരിക്കുമെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2L25aXR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages