ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യക്ക് ഒരു മെഡൽ കൂടി. പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിളിൽ ദീപക് കുമാർ ഇന്ത്യക്ക് വെള്ളി സമ്മാനിച്ചു. 247.7 പോയിന്റോടെയായിരുന്നു ദീപകിന്റെ വെള്ളിനേട്ടം.
അതേസമയം മറ്റൊരു ഇന്ത്യൻ താരം രവി കുമാർ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ചൈനയുടെ യാങ് ഹോറണിനാണ് സ്വർണം. 249.1 പോയിന്റ് നേടിയ ചൈനീസ് താരം ഗെയിംസ് റെക്കോഡ് സ്ഥാപിച്ചു. 226.8 പോയിന്റോടെ ചൈനീസ് തായ്പെയിയുടെ ലു ഷോച്വാൻ വെങ്കലം നേടി.
ജക്കാർത്തയിൽ ഷൂട്ടിങ്ങിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. 10 മീറ്റർ എയർ റൈഫിൾ മികസഡ് ടീമിനത്തിൽ രവി കുമാറും അപൂർവി ചന്ദേലയും വെങ്കലം നേടിയിരുന്നു.
Content Highlights: Asian Games 2018 Deepak Kumar Shooting Silver
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2MYUwCR
via IFTTT
Post Top Ad
Responsive Ads Here
Monday, 20 August 2018
Home
mathrubhumi
mathrubhumi.latestnews.appsfeed
ഷൂട്ടിങ്ങില്‍ ഒരു മെഡല്‍ കൂടി; ദീപക് കുമാറിന് വെള്ളി
ഷൂട്ടിങ്ങില്‍ ഒരു മെഡല്‍ കൂടി; ദീപക് കുമാറിന് വെള്ളി
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment