ഇ വാർത്ത | evartha
‘പ്രതിഷേധിക്കുന്നവര്‍ കോമാളികള്‍’; അര്‍ണബിന് പിന്തുണയുമായി രാജീവ് ചന്ദ്രശേഖര്‍

റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ എം.പി. മലയാളികള്‍ നാണം കെട്ടവരാണെന്ന തരത്തില്‍ അര്‍ണബ് പറഞ്ഞതായി സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടത്തുന്നത് ഒരു കൂട്ടം കോമാളികളാണെന്നും ഇത് നുണയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വിറ്റ് ചെയ്തു. പതിവ് കോണ്‍ഗ്രസ് ശൈലിയിലുള്ള വിഡ്ഢിത്തമാണിതെന്നും രാജീവ് ചന്ദ്രേശഖര്‍ ട്വീറ്റില്‍ പറയുന്നു. ഇതുസംബന്ധിച്ച് താന്‍ മറുപടി പറയുന്നത് ചിലര്‍ എന്നോട് ഇക്കാര്യം ചോദിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മലയാളികളെ ആക്ഷേപിച്ച് ചര്‍ച്ച നയിച്ച അര്‍ണബിനെതിരെ ട്രോള്‍ പൂരമാണ് സമൂഹമാധ്യമങ്ങളില്‍. റിപ്പബ്ലിക് ടിവിയുടെയും അര്‍ണബിന്റെയും ഫെയ്സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലെല്ലാം മലയാളികളുടെ പ്രതിഷേധവും പരിഹാസവും കമന്റുകളായി നിറയുകയാണ്.
കേരളത്തെക്കുറിച്ച് താന്‍ കണ്ടതില്‍ വച്ചേറ്റവും നാണംകെട്ട ജനതയാണ് കേരളത്തിലേത് എന്ന അര്‍ണബിന്റെ പ്രയോഗം എടുത്തുകാട്ടിയാണ് മലയാളികളുടെ പ്രതിഷേധം. യുഎഇയുടെ വിദേശ സഹായത്തിെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു പരാമര്‍ശം.
WOW!!
Arnab just called the suffering people of Kerala “the most shameless bunch of Indians I have ever seen”!! pic.twitter.com/UgErqqPyCj
— Advaid (@Advaidism) August 25, 2018
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PC254d
via IFTTT
No comments:
Post a Comment