ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും വെള്ളി നേടിയതില്‍ താൻ സന്തോഷവതിയാണ്. സ്വര്‍ണം നഷ്ടപ്പെടുത്തുകയല്ല മറിച്ച് വെള്ളി നേടുകയാണ് ചെയ്തതെന്ന് വിമർശനങ്ങൾക്ക് മറുപടിയായി പി വി സിന്ധു തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു. ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിനോടാണ് സിന്ധു പരാജയപ്പെട്ടത്.
ലോക ചാമ്പ്യന്‍ഷിപ് ഫൈനലില്‍ തുടർച്ചയായ രണ്ടാം തവണയാണ് സിന്ധു തോൽക്കുന്നത്. നിര്‍ണായകമായ മത്സരങ്ങളില്‍ സിന്ധുവിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ പറ്റുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യല്‍ മീഡിയയിൽ വിമര്‍ശനങ്ങളേറെയും.
ALSO READ: ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി പി.വി.സിന്ധു ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് ഫൈനലിൽ
സ്വര്‍ണം താമസിയാതെ നേടിയെടുക്കുമെന്നും ടൂര്‍ണമെന്റില്‍ ഉടനീളം തന്നെ പിന്തുണച്ച ടീം അംഗങ്ങള്‍ക്കും സ്‌പോണ്‍സര്‍ക്കും പരിശീലകനും നന്ദി അറിയിക്കുന്നു എന്നും പോസ്റ്റിൽ പറയുന്നു. വെള്ളിമെഡലുമായി വിജയിച്ചു നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് സിന്ധു ഈ കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
The post സ്വര്‍ണം നഷ്ടപ്പെടുത്തുകയല്ല, വെള്ളി നേടുകയാണ് ചെയ്തത്’ : വിമർശനങ്ങൾക്കു മറുപടിയുമായി പി.വി സിന്ധു appeared first on East Coast Daily Malayalam.
from East Coast Daily Malayalam https://ift.tt/2MvxGmg
via IFTTT
No comments:
Post a Comment