ബെംഗളൂരു: ബിജെപിക്ക് എതിരെ പ്രതിപക്ഷ ഐക്യത്തിന് തുടക്കം കുറിച്ച കര്‍ണാടകയില്‍ നിന്ന് തന്നെ കോണ്‍ഗ്രസ്സിന് ആദ്യതിരിച്ചടി. നഗര മേഖലകളിലെ 105 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് ജനതാദള്‍ ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ സഖ്യസര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി തകരുമെന്ന സൂചനയും പുറത്തു വരുന്നു.
മന്ത്രിസഭാ രൂപീകരണം മുതല്‍ ആരംഭിച്ച ജെഡിഎസ്-കോണ്‍ഗ്രസ് തര്‍ക്കം ഇതോടെ കൂടുതല്‍ മൂര്‍ച്ഛിച്ചു.രാഹുല്‍ ഗാന്ധി ദേവഗൗഡയുമായി ചര്‍ച്ച നടത്താനിരിക്കെയാണ് സഖ്യം വേണ്ടന്ന് എച്ച്.ഡി. ദേവഗൗഡ പ്രഖ്യാപിച്ചത്. ഇത് കോണ്‍ഗ്രസ്സിന് കനത്ത അടിയായി. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുലിനെ അംഗീകരിക്കില്ലെന്ന സൂചന നേരത്തെ ദേവഗൗഡ നല്‍കിയിരുന്നു.പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തി കാണിക്കണമെന്ന് ദേവഗൗഡ പറഞ്ഞു.
ഇത് പ്രധാനമന്ത്രിപദം സ്വപ്‌നം കാണുന്ന രാഹുലിന് ഇരട്ട ആഘാതമായി. ജനതാദള്‍ നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്. കോണ്‍ഗ്രസ്സിന്റെ സംസ്ഥാനത്തെ ഭൂരിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും താല്‍പ്പര്യമില്ലായിരുന്ന സഖ്യം ഹൈക്കമാന്‍ഡ് അടിച്ചേല്‍പ്പിക്കുകയായിരുന്നു.
The post ബിജെപിക്ക് എതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് ജെ ഡി യു appeared first on East Coast Daily Malayalam.
from East Coast Daily Malayalam https://ift.tt/2KB7EMC
via IFTTT
No comments:
Post a Comment