ഇ വാർത്ത | evartha
പാലക്കാട് ഇങ്ങനെ വെള്ളപ്പൊക്കം ഉണ്ടായത് അര നൂറ്റാണ്ട് ചരിത്രത്തിനിടയില്‍ ആദ്യം; ജില്ലയില്‍ മഴയ്ക്ക് നേരിയശമനം; താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തില്‍

പാലക്കാട് ജില്ലയില്‍ മഴയ്ക്ക് നേരിയശമനം. എന്നാല്‍ പുഴകളെല്ലാം കര കവിഞ്ഞൊഴുകുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും ഇപ്പോഴും വെള്ളത്തിലാണ്. അര നൂറ്റാണ്ട് ചരിത്രത്തിനിടയില്‍ ആദ്യമായാണ് പാലക്കാട് ജില്ലയില്‍ ഇത്തരത്തില്‍ ഒരു വെള്ളപൊക്കം ഉണ്ടായത്.
മഴയ്ക്ക് നേരിയ ശമനം ജില്ലയില്‍ ഇപ്പോള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും പുഴയോരത്തുള്ളവര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം തുടരുകയാണ്. നീരൊഴുക്ക് കുറഞ്ഞതിനാല്‍ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 150 സെന്റിമീറ്ററില്‍ നിന്ന് 63 സെന്റിമീറ്ററിലേക്ക് താഴ്ത്തി.
എന്നാല്‍ നദികള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍, കഞ്ചിക്കോട്, പുതുപരിയാരം, മാട്ടുമന്ത തുടങ്ങി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളത്തിലാണ്. ഒറ്റപ്പെട്ട മേഖലകളില്‍ എല്ലാം അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം സജീവമാണ്. ഭക്ഷണപ്പൊതി ഉള്‍പ്പടെയുള്ള സേവനങ്ങളും പ്രദേശത്ത് സേനാംഗങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.
21 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ ഇതുവരെ തുടങ്ങിയിരിക്കുന്നത്. 2025 പേരെ വിവധ ക്യാമ്പുകളിലായി മാറ്റി പാര്‍പ്പിച്ചു. മഴ വീണ്ടും ശക്തി പ്രാപിച്ചേക്കാം എന്ന മുന്നറിയിപ്പുള്ളതുകൊണ്ട് ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശമായ റെഡ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2vzi0rB
via IFTTT
No comments:
Post a Comment