ഡൽഹി : ട്രെയിന്‍ ഇടിച്ച് നിരവധി പശുക്കള്‍ ചത്തു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുമ്പോൾ അമിതവേഗത്തിൽ എത്തിയ ട്രെയിൻ പശുക്കളെ ഇടിക്കുകയായിരുന്നു. ഡൽഹിയിലെ നരേലയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ഹോലമ്പി കലാനും നരേലായ്ക്കും ഇടയിലുള്ള റെയില്‍വേ ട്രാക്കാണ് കാലിക്കൂട്ടം മുറിച്ച് കടന്നത്.
കൽക്ക ശതാബ്‌ദി എക്പ്രസാണ് പശുക്കളെ ഇടിച്ചത്. അപകടം വടക്കന്‍ മേഖലയിലെ ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറിലധികം വൈകിയാണ് കല്‍ക്ക ശതാബ്ദി എക്പ്രസിന് പുറപ്പെടാനായത്.
Read also:ഇടുക്കിയില്‍ ട്രയല്‍ റണ്‍; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
കാലിക്കൂട്ടത്തെ കണ്ട് ലോക്കോപൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചെങ്കിലും കാലിക്കൂട്ടം ചിതറിയോടുകയായിരുന്നു. ഇതാണ് കൊല്ലപ്പെട്ട കാലികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായത്.
The post ട്രെയിന്‍ ഇടിച്ച് നിരവധി പശുക്കള്‍ ചത്തു appeared first on East Coast Daily Malayalam.
from East Coast Daily Malayalam https://ift.tt/2M8dObZ
via IFTTT
No comments:
Post a Comment