പുനർനിർമാണം: സാധ്യതാപഠനത്തിന് കെ.പി. എം.ജി. - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 31 August 2018

പുനർനിർമാണം: സാധ്യതാപഠനത്തിന് കെ.പി. എം.ജി.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുനനിർമാണത്തിന്റെ സാധ്യതാപഠനത്തിന് കെ.പി.എം.ജി. എന്ന ഏജൻസിയെ നിയോഗിക്കും. സൗജന്യമായി പഠനം നടത്തിനല്കാമെന്ന അവരുടെ വാഗ്ദാനം മന്ത്രിസഭ അംഗീകരിച്ചു. പ്രളയത്തിൽതകർന്ന വീടുകളുടെയും കടകളുടെയും ഡിജിറ്റൽ വിവര ശേഖരണത്തിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. ഐ.ടി. വിദ്യാർഥികളുടെ സന്നദ്ധപ്രവർത്തകരുടെയും മറ്റും സഹകരണത്തോടെയാകും വിവര ശേഖരണം. ഡോ. കെ.എൻ. ഹരിലാൽ, തദ്ദേശസെക്രട്ടറി ആർ. ഗിരിജ, ഡോ. സജിഗോപിനാഥ്, ഡോ. ജോയി ഇളമൺ എന്നവരടങ്ങുന്നസമിതിക്കാണ് മേൽനോട്ടചുമതല. ഗാർഹികോപകരണങ്ങൾ വാങ്ങാൻ ഒരുലക്ഷം വായ്പ പ്രളയത്തിൽ നഷ്ടമായ ഗാർഹികോപകരണങ്ങൾ വാങ്ങാൻ ഒരുലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്കും. കുടുംബശ്രീ വഴിയാകും അനുവദിക്കുക. വ്യാപാരസ്ഥാപനങ്ങൾ അടക്കം ജീവനോപാധി നഷ്ടമായവർക്ക് പത്തുലക്ഷം രൂപയും വായ്പ നല്കും. സർക്കാർ ഗാരണ്ടിയിലാകും വായ്പ. പ്രത്യക നിയമസഭാ സമ്മേളനത്തെ തുടർന്നു കാലാവധി കഴിയുന്ന ഓർഡിനൻസുകൾ വീണ്ടും ഇറക്കുന്നതിനു ശുപാർശ ചെയ്യുന്നതിനായി വെള്ളിയാഴ്ച രാവിലെ വീണ്ടും മന്ത്രിസഭാ യോഗം ചേരും. മുനിസിപ്പൽ നിയമ ഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകളാണ് പരിഗണിക്കുക.

https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2LICnYu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages