ബിജെപി സൈദ്ധാന്തികന്‍ ടിജി മോഹന്‍ ദാസിന് സോഷ്യല്‍മീഡിയയില്‍ ട്രോളുകളുടെ പൊങ്കാല - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 8 August 2018

ബിജെപി സൈദ്ധാന്തികന്‍ ടിജി മോഹന്‍ ദാസിന് സോഷ്യല്‍മീഡിയയില്‍ ട്രോളുകളുടെ പൊങ്കാല

ഇ വാർത്ത | evartha
ബിജെപി സൈദ്ധാന്തികന്‍ ടിജി മോഹന്‍ ദാസിന് സോഷ്യല്‍മീഡിയയില്‍ ട്രോളുകളുടെ പൊങ്കാല

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന അന്തരിച്ച കരുണാനിധിയെ പരിഹസിച്ച് ബിജെപി സൈദ്ധാന്തികന്‍ ടിജി മോഹന്‍ ദാസ്. കരുണാനിധിയുടെ വിയോഗത്തില്‍ രാജ്യമൊട്ടാകെ അനുശോചനം രേഖപ്പെത്തിയ സമയത്താണ് ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്.

‘മരിച്ചയാളിനെപ്പറ്റി നല്ലതു പറയാന്‍ വേണ്ടീട്ട… കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങള്‍ പറയാമോ?’ എന്നായിരുന്നു മോഹന്‍ദാസിന്റെ ട്വിറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ആളുകള്‍ കരുണാനിധിയുടെ വേര്‍പാട് രാജ്യത്തിന് തീരാ നഷ്ടമെന്ന് പറയുമ്പോഴാണ് മോഹന്‍ദാസിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നു. ‘സംഘപരിവാറിനെ ദ്രാവിഡ മണ്ണില്‍ കാലുകുത്താന്‍ സമ്മതിച്ചില്ലയെന്നതാണ് അദ്ദേഹം ചെയ്ത ഏറ്റവും നല്ലകാര്യം’ എന്നു മറുപടി നല്‍കിക്കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിപക്ഷവും മുന്നോട്ടുവന്നത്. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി അനുവദിച്ചതു മുതല്‍ കരുണാനിധി ചെയ്ത ഒരോ കാര്യങ്ങളും വിശദമായി ചിലര്‍ വിവരിച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2M5HpUk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages