മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് നടൻ കമൽ ഹാസന്റെ സഹായഹസ്തം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 12 August 2018

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് നടൻ കമൽ ഹാസന്റെ സഹായഹസ്തം

kamal hasan

ചെന്നൈ : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി തമിഴ് താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് കമൽ സംഭാവന നൽകിയത് .

തമിഴിലെ പ്രമുഖ ചാനലായ വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കി. തമിഴ്‌ താരങ്ങളായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന്‌ 25 ലക്ഷം രൂപ കൈമാറുമെന്ന്‌ അറിയിച്ചിരുന്നു. ‌പ്രകൃതി ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപയും കേരള സർക്കാർ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

Read also:ദുബായിൽ എയർപോർട്ട് അധികൃതരെ അധിക്ഷേപിച്ച പ്രവാസി യുവതിക്ക് സംഭവച്ചത്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടു ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാനത്തു മരണം 30 ആയി. നാലുപേരെ കാണാതാവുകയും ചെയ്തു.

The post മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് നടൻ കമൽ ഹാസന്റെ സഹായഹസ്തം appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2OxF1Ct
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages