ഇ വാർത്ത | evartha
നെടുമ്പാശ്ശേരിയിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ് പ്രസ് സർവീസുകൾ തിരുവനന്തപുരത്ത് നിന്ന്

നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ച സാഹചര്യത്തിൽ നെടുമ്പാശ്ശേരിയിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ് പ്രസ് വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വെള്ളം കയറിയതിനെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള ചില സർവീസുകൾ റദ്ദാക്കിയിട്ടുമുണ്ട്.
കൊച്ചി-മസ്ക്കറ്റ്-കൊച്ചി, കൊച്ചി-ദുബായി-കൊച്ചി സർവീസുകളാണ് റദ്ദാക്കിയത്. ഇതിന് പുറമെ, കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന ഐഎക്സ് 419 വിമാനം തിരുവനന്തപുരത്ത് നിന്നായിരിക്കും ടേക്ക് ഓഫ് ചെയ്യുക.
അബുദാബിയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്ന ഐഎക്സ് 452 വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തിലായിരിക്കും ഇറക്കുകയെന്നും എയര്‍ഇന്ത്യ അറിയിച്ചു.
Copyright © 2017 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2w7Fljz
via IFTTT
No comments:
Post a Comment