കേരളത്തിന് മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 22 August 2018

കേരളത്തിന് മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നു

തൊടുപുഴ: ജലനിരപ്പ് 140 അടി കവിഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ വീണ്ടും തുറന്നു. നാല് ഷട്ടറുകള്‍ രണ്ടടി വീതവും രണ്ട് ഷട്ടറുകള്‍ ഒരടി വീതവുമാണ് ഉയര്‍ത്തിയത്. കേരളത്തിന് മുന്നറിയിപ്പ് നൽകാതെ ഷട്ടറുകൾ തുറന്നതിൽ പ്രതിഷേധം അറിയിച്ചു. അതേസമയം, ഇടുക്കി ജില്ലയില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുണ്ടായ ഉപ്പുതോടില്‍ നിന്ന് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

പെരിയാര്‍ തീരത്തുള്ളവരെ ഭീതിയിലാഴ്ത്തുന്നതാണ് നടപടിയെന്നും മുന്നറിയിപ്പ് നല്‍കാതെ വെള്ളം തുറന്ന് വിട്ടത് ശരിയായില്ലെന്നും തേനി കലക്ടറെ അറിയിച്ചു. എന്നാല്‍ കുറഞ്ഞ അളവില്‍ മാത്രമാണ് വെള്ളം ഒഴുക്കുന്നതെന്നും ആശങ്ക വേണ്ടെന്നുമാണ് തമിഴ്‌നാടിന്റെ വിശദീകരണം. ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയിലേക്ക് താഴ്ന്ന് തുടങ്ങിയതോടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. ഇപ്പോള്‍ സെക്കന്റില്‍ 2 ലക്ഷം ലിറ്റര്‍ വെള്ളം മാത്രമാണ് ഒഴുക്കി കളയുന്നത്.

The post കേരളത്തിന് മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നു appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2LhKTxq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages