ഇ വാർത്ത | evartha
സച്ചിന്‍ ഷെയര്‍ ചെയ്തതോടെ കേരളത്തിലെ വള്ളം കളി സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്

സോഷ്യല്‍ മീഡിയയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പങ്കുവെച്ചതോടെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളം കളിയുടെ ടീസര്‍ വൈറലായി. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ട്വിറ്ററും അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സച്ചിന്‍ വള്ളം കളിയുടെ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്.
‘ഇപ്പോഴാണ് അഡ്രിനാലിന്‍ ഇരച്ചു കയറ്റുന്ന ഈ വീഡിയോ കണ്ടത്. ആവേശനിമിഷങ്ങള്‍ ചേര്‍ന്ന പോരാട്ടമാകും ഇതെന്നുറപ്പ്. ആരും കാണാതിരിക്കരുത്’ എന്നായിരുന്നു സച്ചിന്‍ ടീസര്‍ ഷെയര്‍ ചെയ്തുകൊണ്ട് പറഞ്ഞത്.
നെഹ്‌റു ട്രോഫിയില്‍ തുടങ്ങി പ്രസിഡന്‍സ് ട്രോഫിയില്‍ അവസാനിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ടീസറാണ് സച്ചിന്‍ ഷെയര്‍ ചെയ്തത്. ഈമാസം 11ന് നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥികളിലൊരാളാണ് സച്ചിന്‍. നെഹ്‌റു ട്രോഫി ബോട്ട് റേസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന വീഡിയോയാണ് സച്ചിന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2vg6xx6
via IFTTT
No comments:
Post a Comment