ന്യൂഡൽഹി: വിജയ് മല്യയെ പാർപ്പിക്കാൻ ഉദ്ദേശിക്കുന്ന ജയിൽമുറിയുടെ ദൃശ്യങ്ങൾ ലണ്ടനിലെ കോടതിയിൽ ഇന്ത്യ സമർപ്പിച്ചു. മല്യയെ വിട്ടുതരണമെങ്കിൽ ജയിൽമുറി പര്യാപ്തമാണെന്ന് തങ്ങൾക്ക് ബോധ്യപ്പെടണം എന്നായിരുന്നു കോടതിയുടെ നിലപാട്. ഇന്ത്യയിലെ ജയിൽമുറിയിൽ ആവശ്യത്തിന് വെളിച്ചമില്ലെന്ന് മല്യ വാദിച്ചതിനെത്തുടർന്നാണ് വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ ഇന്ത്യയോട് കോടതി ആവശ്യപ്പെട്ടത്. ഒരു ടെലിവിഷൻ, ബെഡ്, ശുചിമുറി തുടങ്ങിയവ ഉള്ള ജയിൽമുറിയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇന്ത്യ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. മുംബൈ ആർതർ റോഡ് ജയിലിലെ പന്ത്രണ്ടാം നമ്പർ മുറിയുടെ ദൃശ്യങ്ങളാണ് എട്ട് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ പകർത്തിയിരിക്കുന്നത്. മുറിയുടെ ഇരുവശങ്ങളിലും അഴികളുണ്ട്. ഇവ ആവശ്യത്തിന് വായുസഞ്ചാരവും വെളിച്ചവും ഉറപ്പാക്കാൻ സഹായിക്കുമെന്നും ജയിൽ അധികൃതർ അറിയിച്ചു. ജയിലിലെ സൗകര്യങ്ങൾ രാജ്യാന്തര നിലവാരം പുലർത്തുന്നവയാണെന്നും വീഡിയോ ദൃശ്യങ്ങൾ സമർപ്പിച്ച് ഇന്ത്യ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ബാങ്കുകളിൽ നിന്ന് 9000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയെന്നാണ് മല്യക്കെതിരായ കേസ്.
https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2wrgMya
via IFTTT
Post Top Ad
Responsive Ads Here
Saturday, 25 August 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
മല്യയ്ക്കുവേണ്ടിയുള്ള മുംബൈയിലെ ജയില്‍മുറിയുടെ ദൃശ്യങ്ങള്‍ ലണ്ടനിലെ കോടതിയില്‍
മല്യയ്ക്കുവേണ്ടിയുള്ള മുംബൈയിലെ ജയില്‍മുറിയുടെ ദൃശ്യങ്ങള്‍ ലണ്ടനിലെ കോടതിയില്‍
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment