ബാഴ്സലോണ : റയല്‍ മാഡ്രിഡിനെതിരെ വിമര്‍ശനവുമായി ബാഴ്സലോണ താരം ആര്‍ടുറോ വിദാല്‍ രംഗത്ത്. കഴിഞ്ഞ റയല്‍ മാഡ്രിഡ് – ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍സ് ലീഗ് സീസണ്‍ മത്സരത്തില്‍ റഫറി റയല്‍ മാഡ്രിഡിന് അനുകൂലമായി തീരുമാനങ്ങള്‍ എടുത്തുവെന്ന് വിദാല്‍ ആരോപിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ വാര്‍ ഉണ്ടായിരുന്നെങ്കില്‍ തനിക്ക് രണ്ടു ചാമ്പ്യന്‍സ് ലീഗ് കൂടി ലഭിക്കുമായിരുന്നുവെന്നും വിദാല്‍ പറഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ വാര്‍ സംവിധാനം നിലവില്‍ വന്നിട്ടില്ല.
Also Read : റയലിനെ തകർത്തു ; അത്‌ലറ്റികോ മാഡ്രിഡിന് സൂപ്പര്‍ കപ്പ് കിരീടം
കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെതിരെ 4-2ന് പരാജയപ്പെട്ട ബയേണ്‍ മ്യൂണിക് താരങ്ങള്‍ അന്ന് മത്സര ശേഷം റഫറിക്കെതിരെ രംഗത്തെത്തിയിരുന്നു. മത്സരത്തില്‍ റഫറി പക്ഷാഭേദം കാണിച്ചു, റയല്‍ മാഡ്രിഡിന് മാത്രം അനുകൂലമായാണ് റഫറി തീരുമാനങ്ങള്‍ എടുത്തത് എന്നായിരുന്നു മ്യൂണിക് താരങ്ങളുടെ ആരോപണം.
The post റയല്‍ മാഡ്രിഡിനെതിരെ വിമര്‍ശനവുമായി ബാഴ്സലോണ താരം appeared first on East Coast Daily Malayalam.
from East Coast Daily Malayalam https://ift.tt/2o6sSsO
via IFTTT
No comments:
Post a Comment