ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് സല്‍മാനും അക്ഷയും - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 25 August 2018

ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് സല്‍മാനും അക്ഷയും

ഇ വാർത്ത | evartha
ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് സല്‍മാനും അക്ഷയും

ഫോബ്‌സ് മാസിക പുറത്തുവിട്ട ഏറ്റവും പുതിയ പട്ടികപ്രകാരം ലോകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ സല്‍മാന്‍ഖാനും അക്ഷയ് കുമാറും ഇടംനേടി. അക്ഷയ് ഏഴാം സ്ഥാനത്തും സല്‍മാന്‍ഖാന്‍ ഒമ്പതാം സ്ഥാനത്തുമാണ്. 40.5 മില്യണ്‍ ഡോളറാണ് അക്ഷയ് കുമാറിന്റെ വരുമാനം.

2017-2018ന് ഇടയില്‍ 38.5 മില്യണ്‍ ഡോളറാണ് സല്‍മാന്‍ ഖാന്റെ വരുമാനം. കഴിഞ്ഞ വര്‍ഷം എട്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ഷാരൂഖ് ഖാന് ഇത്തവണ പട്ടികയില്‍ പക്ഷേ, ഇടംനേടാനായില്ല. 239 മില്യണ്‍ ഡോളര്‍ വരുമാനം നേടുന്ന ഹോളിവുഡ് താരം ജോര്‍ജ് ക്ലൂണിയാണ് പട്ടികയില്‍ ഒന്നാമത്.

124 മില്യണ്‍ ഡോളറുമായി ഡ്വെയ്ന്‍ ജോണ്‍സനാണ് രണ്ടാം സ്ഥാനം. 81 മില്ല്യണുമായി റോബര്‍ട്ട് ഡൗണി മൂന്നാംസ്ഥാനത്തും 64 മില്ല്യനുമായി ക്രിസ് ഹെംസ്‌വര്‍ത്ത് നാലാം സ്ഥാനത്തുമാണ്. സ്‌കാര്‍ല്റ്റ് ജൊഹാന്‍സനും അക്ഷയ് കുമാറിനൊപ്പം ഏഴാം സ്ഥാനത്തുണ്ട്.

അതേസമയം, ഇന്ത്യന്‍ നടിമാര്‍ ആരും തന്നെ ആദ്യ പത്ത് സ്ഥാനങ്ങളിലില്ല. സാമൂഹിക പ്രാധാന്യമുള്ള ടോയ്‌ലറ്റ് ഏക് പ്രേമ കഥ, പാഡ്മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് അക്ഷയ് കുമാറിന്റെ മൂല്യം ഉയര്‍ന്നത്. കൂടാതെ പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യവരുമാനവും നേട്ടമായി. ടൈഗര്‍ സിന്ദാ ഹൈയുടെ വിജയം സല്‍മാന്റെ വരുമാനം കൂട്ടാന്‍ സഹായിച്ചു. ഒട്ടേറെ പരസ്യങ്ങളും സല്‍മാന്റെ വരുമാനം കൂട്ടി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2w6KrxA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages