തൊടുപുഴ കൂട്ടക്കൊലപാതകം: മുഖ്യപ്രതി അനീഷ് പിടിയില്‍: അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയതായി മൊഴി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 8 August 2018

തൊടുപുഴ കൂട്ടക്കൊലപാതകം: മുഖ്യപ്രതി അനീഷ് പിടിയില്‍: അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയതായി മൊഴി

ഇ വാർത്ത | evartha
തൊടുപുഴ കൂട്ടക്കൊലപാതകം: മുഖ്യപ്രതി അനീഷ് പിടിയില്‍: അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയതായി മൊഴി

തൊടുപുഴ വണ്ണപ്പുറത്തെ കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി പിടിയില്‍. നേര്യമംഗലത്ത് വെച്ചാണ് കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യന്‍ കൂടിയായ അനീഷ് പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എറണാകുളം നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്.

സുഹൃത്ത് വാടകയ്ക്ക് എടുത്ത വീട്ടിലെ കുളിമുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രതിയെ കഴിഞ്ഞ രാത്രിയിലാണ് പിടികൂടിയത്. മന്ത്രസിദ്ധി കൈക്കലാക്കുന്നതിനു നടത്തിയ കൊലപാതകം ആസൂത്രണം ചെയ്തത് അനീഷാണെന്നു പൊലീസ് പറയുന്നു.

സംഭവം പുറത്തറിഞ്ഞു മൂന്ന് ദിവസത്തിനുള്ളില്‍ പ്രതികളിലൊരാളായ ലിബീഷിനെ പിടികൂടിയിരുന്നു. ഇതോടെ ഒളിവില്‍ പോയ അനീഷിനായി പൊലീസ് നടത്തിയ തിരച്ചിലില്‍ ആണ് പ്രതി പിടിയിലായത്. ഇരുവരും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു.

കൃത്യം നടത്തിയ ശേഷം പ്രതികള്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും മൃതദേഹങ്ങളോട് അനാദരവ് കാണിച്ചെന്നും കണ്ടെത്തി. തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ കൊന്നു വീടിനോടു ചേര്‍ന്ന ചാണകക്കുഴിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണു കണ്ടെത്തിയത്.

കൃഷ്ണന്റെ മകന്റെ മൃതദേഹത്തിലാണു കൂടുതല്‍ മുറിവുകള്‍. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു നിര്‍ണായകമായതെന്നും സൂചനയുണ്ട്. കൂട്ടക്കൊലയിലെ പ്രതികളെ കണ്ടെത്തുന്നതിനായി മലപ്പുറത്തുനിന്ന് എത്തിച്ച സ്‌പെക്ട്ര സംവിധാനം ഉപയോഗിച്ചുള്ള ഫോണ്‍ കോളുകളുടെ പരിശോധനയിലാണു മുഖ്യപ്രതി കുടുങ്ങിയത്.

ഒരേ ടവറിനു കീഴില്‍ വിവിധ മൊബൈല്‍ സേവനദാതാക്കളുടെ കോളുകള്‍ പരിശോധിക്കാന്‍ സ്‌പെക്ട്ര വഴി സാധിക്കും. മന്ത്രവാദത്തോടനുബന്ധിച്ച സാമ്പത്തിക ഇടപാടുകള്‍ക്കു പുറമേ കൃഷ്ണനു വിഗ്രഹക്കടത്തു സംഘങ്ങളുമായും ബന്ധമുണ്ടെന്നാണു വിവരം.

അതേസമയം പോലീസ് പറയുന്നത് അവിശ്വസനീയമായ കാര്യങ്ങളെന്ന് കൊല്ലപ്പെട്ട സുശീലയുടെ ബന്ധുക്കള്‍. അറസ്റ്റിലായ ലിബീഷും അനീഷും മാത്രമാണു പ്രതികളെന്ന രീതിയിലാണ് കേസ് പോകുന്നത്. ഇതു മറ്റാരെയോ രക്ഷിക്കാന്‍ വേണ്ടിയാണോയെന്നു സംശയിക്കുന്നു.

കളരിയും അഭ്യാസമുറകളും വശമാക്കിയിട്ടുള്ള കൃഷ്ണന് നൂറ്റിയിരുപതു കിലോയോളം തൂക്കമുണ്ട്. ഒന്നോ രണ്ടോ ആളുകള്‍ കൂടി അടിച്ചാലൊന്നും വീഴില്ല. നൂറുകിലോ തൂക്കമുള്ള ഭാര്യ സുശീലയ്ക്കും അസുഖങ്ങളൊന്നുമില്ല. കൃഷ്ണന്റെ ശരീരം പൊക്കിയെടുത്ത് ഒന്നരയാള്‍ ഉയരത്തിലുള്ള വീടിനകത്തെത്തിക്കാന്‍ പറ്റുമോയെന്നതു സംശയമാണ്.

മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ശരീരം മരവിച്ചുതുടങ്ങും. ഇവ ഒരാള്‍ക്കുപോലും നീണ്ടുനിവര്‍ന്നു കിടക്കാനാവാത്ത കുഴിയില്‍ കൈയും കാലും മടക്കിയശേഷം രണ്ടാംദിവസം അടുക്കിവെച്ചു മണ്ണിട്ടെന്നാണു പറയുന്നത്. ഇതൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും കൊല്ലപ്പെട്ട സുശീലയുടെ ബന്ധുക്കള്‍ പറയുന്നു. രണ്ടുപേരില്‍ക്കൂടുതല്‍ കൃത്യത്തില്‍ പങ്കെടുത്തതായാണു സംശയമെന്ന് കൃഷ്ണന്റെ ബന്ധുക്കളും പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2njigX7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages