ഇ വാർത്ത | evartha
മുന്‍കാമുകിയെ വീട്ടില്‍ കയറി വെടിവച്ച് കാമുകന്റെ പരാക്രമം;അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
ന്യൂഡല്‍ഹി: മുന്‍ കാമുകിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്നയാള്‍ യുവതിക്കു നേരെ നിറയൊഴിച്ചു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധം പിരിഞ്ഞശേഷവും ഇയാള്‍ യുവതിയെ പിന്തുടര്‍ന്നിരുന്നതായി പോലീസ് പറഞ്ഞു.
യുവതിക്കു നേരെ നിറയൊഴിച്ചശേഷം യുവാവ് ഓടിരക്ഷപ്പെട്ടുവെങ്കിലും ഇന്ന് രാവിലെ അക്രമിയെ പൊലീസ് പിടികൂടി. വെടിയേറ്റു നിലത്തുവീണ യുവതിയെ അയല്‍വാസികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.ഗുരുഗ്രാമില്‍ ജോലി ചെയ്യുന്ന യുവതി അക്രമിക്കെതിരേ നേരത്തെ പരാതിപ്പെട്ടിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2M58nKE
via IFTTT
No comments:
Post a Comment