എടക്കര•തമിഴ്‌നാട് നാടുകാണി ചെക്ക് പോസ്റ്റിനടുത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് വിനോദയാത്ര കഴിഞ്ഞുമടങ്ങുകയായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് അരക്കിണര്‍ സ്വദേശി ഫര്‍സീന്‍ അഹമ്മദ് (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് അമീനെ (22) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാള്‍ എടക്കരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുവരും ബൈക്കില്‍ ഊട്ടിയില്‍ വിനോദയാത്ര പോയശേഷം തിരികെ വരികയായിരുന്നു. മലപ്പുറത്ത് നിന്നും ഊട്ടിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് ബൈക്കിലിടിച്ചത്.
ഫര്‍സീന്‍ കോഴിക്കോട് സി.എ വിദ്യാര്‍ത്ഥിയായിരുന്നു.
The post വിനോദയാത്ര അന്ത്യയാത്രയായി: ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം appeared first on East Coast Daily Malayalam.
from East Coast Daily Malayalam https://ift.tt/2LWcxoY
via IFTTT
No comments:
Post a Comment