എടപ്പാൾ: ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിന്റെ കാർ ഓടിക്കൊണ്ടിരിക്കെ കത്തി. കാറിലുണ്ടായിരുന്ന സഹോദരീപുത്രനും ഡ്രൈവറും കാർ നിർത്തി ഇറങ്ങിയോടിയതിനാൽ അപകടമൊഴിവായി. എടപ്പാൾ അണ്ണക്കമ്പാട് സബ്സ്റ്റേഷനു സമീപം ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.തൃശ്ശൂരിൽ പഠിക്കുന്ന സഹോദരീപുത്രനെ കൂട്ടി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു ഡ്രൈവർ. സബ്സ്റ്റേഷൻ വളവിലെത്തിയതോടെ കാറിന്റെ മുൻവശത്തുനിന്ന് തീയും പുകയുമുയർന്നു. പരിഭ്രാന്തരായ ഇവർ ഉടൻ കാർ നിർത്തി ഇറങ്ങി. അപ്പോഴേക്കും കാറിന്റെ ബോണറ്റിന്റെ ഭാഗത്ത് തീ ആളിക്കത്താൻ തുടങ്ങി. ഓടിക്കൂടിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പൊന്നാനി അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീയണച്ചത്.
https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2vJ52rB
via IFTTT
Post Top Ad
Responsive Ads Here
Sunday, 12 August 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
ഡി.വൈ.എഫ്.ഐ. നേതാവ് മുഹമ്മദ് റിയാസിന്റെ കാർ ഓടിക്കൊണ്ടിരിക്കെ കത്തി
ഡി.വൈ.എഫ്.ഐ. നേതാവ് മുഹമ്മദ് റിയാസിന്റെ കാർ ഓടിക്കൊണ്ടിരിക്കെ കത്തി
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment