കൊച്ചി: മുനമ്പത്തു നിന്നും പുറം കടലിൽ മീൻ പിടിക്കാൻ പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്നു പേർ മരിച്ചു. മുനമ്പത്തു നിന്നും 45 കിലോമീറ്റർ അകലെ അന്താരാഷ്ട്ര കപ്പൽചാലിലാണ് അപകടം.
14 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ മൂന്നു പേരെ രക്ഷപ്പെടുത്തി. എട്ടുപേരേക്കുറിച്ച് വിവരമില്ല. ഇവർക്കായി തിരച്ചിൽ നടത്തുകയാണ്.
ചൊവ്വാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം നടന്നത്. ബോട്ട് നിശ്ശേഷം തകർന്നു. ഏത് കപ്പലാണ് ബോട്ടിൽ ഇടിച്ചത് എന്ന കാര്യം വ്യക്തമല്ല. കപ്പൽ കണ്ടെത്താൻ സർക്കാർ മുംബൈയിലെ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടു വരികയാണ്.
ബോട്ടിൽ തമിഴ്നാട്ടിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുള്ളവരുമാണ് കൂടുതൽ. ഒരു മലയാളിയും ഉണ്ടെന്ന് അറിയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
തിങ്കളാഴ്ച വൈകിട്ട് ഹാർബറിൽ നിന്നും പുറപ്പെട്ട ഓഷ്യാനിക് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. മുനമ്പം സ്വദേശിയായ പി.വി ശിവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്.
ബോട്ട് തകരുമ്പോൾ തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ബോട്ടാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. ഇവർ വിവരമറിയിച്ചതിനേത്തുടർന്ന് മറ്റ് മത്സ്യബന്ധന ബോട്ടുകൾ സംഭവസ്ഥലത്തേക്ക് എത്തിച്ചേരുകയായിരുന്നു.
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2AO8BSh
via IFTTT
Post Top Ad
Responsive Ads Here
Tuesday, 7 August 2018
Home
mathrubhumi
mathrubhumi.latestnews.appsfeed
മുനമ്പത്തിന് സമീപം ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം
മുനമ്പത്തിന് സമീപം ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment