റിയാദ്: സൗദിയെ തകർക്കാനെത്തിയ ഹൂതി മിസൈൽ പ്രതിരോധ സേന തകർത്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സൗദിക്ക് നേരെ യമൻ മിസൈൽ ആക്രമണം നടത്തിയത്. സാധാരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നജ്‌റാൻ ലക്ഷ്യമിട്ട് വന്ന മിസൈലാണ് സൈന്യം തകർത്തത്. ആക്രമണത്തിൽ ഇതുവരെയും ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. സാധാരണക്കാരായ ജനങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണം മനുഷ്യത്വ രഹിതമായ രീതിയാണെന്നും ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും സൗദി വൃത്തങ്ങൾ അറിയിച്ചു.
ALSO READ: സൗദിയെ ലക്ഷ്യമാക്കി വീണ്ടും ഹൂതി മിസൈൽ ആക്രമണം
The post ഹൂതി മിസൈൽ സൗദി വീണ്ടും തകർത്തു appeared first on East Coast Daily Malayalam.
from East Coast Daily Malayalam https://ift.tt/2MqdUsd
via IFTTT
No comments:
Post a Comment