ഇ വാർത്ത | evartha
നെടുമ്പാശേരി വിമാനത്താവളം നാളെ തുറക്കും

പ്രളയത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ സർവീസ് നിറുത്തിവച്ച നെടുമ്പാശേരി വിമാനത്താവളത്തിന്റ പ്രവർത്തനം ബുധനാഴ്ച മുതൽ പുനഃരാരംഭിക്കുമെന്ന് സിയാൽ അറിയിച്ചു. പകരം പ്രവർത്തിച്ചിരുന്ന കൊച്ചി നാവിക വിമാനത്താവളത്തിലെ സർവീസുകൾ 29ന് ഉച്ചമുതൽ നിറുത്തിവയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ട് മുതൽ അന്താരാഷ്ട്ര -ആഭ്യന്തര സർവീസുകളെല്ലാം നടത്തും. യാത്രക്കാർക്ക് 29 മുതൽ നെടുമ്പാശേരി വഴിയുള്ള ടിക്കറ്റുകൾ വിമാന കമ്പനികളുടെ സൈറ്റിൽ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
Copyright © 2017 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2NpG6ft
via IFTTT
No comments:
Post a Comment