ഇ വാർത്ത | evartha
വളരെ അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ്; വൈകാതെ മടങ്ങിയെത്തും: നടി പാര്‍വതി

‘ഈ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡിഎം (ഡയറക്ട് മെസ്സേജ്) വഴി സന്ദേശങ്ങള്‍ അയക്കുന്നവരുടെ പിന്തുണ എത്ര വിലപ്പെട്ടതാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വളരെ അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ് ഞാന്‍!. സ്നേഹം പങ്കു വയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും.’
സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ നടി പാര്‍വതി കുറിച്ച വരികളാണിത്. സമൂഹമാധ്യമങ്ങളില്‍ നിന്നും നടി ഒരിടവേള എടുക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്ന പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ നിന്നു മാത്രമാണോ അതോ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ നിന്നും കൂടിയാണോ മാറി നില്ക്കാന് തീരുമാനിച്ചത് എന്ന് ഇതില്‍ നിന്നും വ്യക്തമല്ല.
കസബ സിനിമയ്ക്കെതിരായ വിമര്‍ശനത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ സൈബര്‍ ആക്രമണമാണ് നടിക്കെതിരെ ഉണ്ടായത്. അടുത്തിടെ റിലീസ് ചെയ്ത പാര്‍വതിയുടെ ചിത്രങ്ങളെയും ഇത് വലിയ രീതിയില്‍ ബാധിച്ചിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OtAf90
via IFTTT
No comments:
Post a Comment