ഇ വാർത്ത | evartha
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് തുടങ്ങിയവ ഒഴികെ 11 ജില്ലകളിലാണ് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം യുദ്ധകാലടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. നാല് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് സേനാ വിഭാഗങ്ങള്‍ അറിയിച്ചു. ആയിരക്കണക്കിന് ആളുകളാണ് ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നത്.
15 സൈനിക ബോട്ടുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 65 മത്സ്യതൊഴിലാളി ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. 100 അംഗങ്ങളടങ്ങിയ കരസേനയുടെ 4 ടീമുകളും ചെങ്ങന്നൂരില്‍ എത്തിച്ചു. ഒറ്റപ്പെട്ടു പോയവര്‍ക്ക് ഭക്ഷണം എത്തിക്കാനും പരിശ്രമം നടത്തുന്നുണ്ട്. ഹെലികോപ്റ്റര്‍ മുഖേനയാണ് ഭക്ഷണം എത്തിക്കുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2L4Q6bO
via IFTTT

No comments:
Post a Comment