വിവാഹം മാറ്റിവച്ച് വീട് ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റിയ നവവരന്‍: കയ്യടിച്ച് സോഷ്യല്‍ മീഡിയ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 19 August 2018

വിവാഹം മാറ്റിവച്ച് വീട് ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റിയ നവവരന്‍: കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഇ വാർത്ത | evartha
വിവാഹം മാറ്റിവച്ച് വീട് ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റിയ നവവരന്‍: കയ്യടിച്ച് സോഷ്യല്‍ മീഡിയ

പ്രളയത്തില്‍ നാടു മുഴുവന്‍ പകച്ചുനില്‍ക്കുമ്പോള്‍ സ്വന്തം വിവാഹം മാറ്റിവച്ച് പകരം സ്വന്തം വീട് ദുരിതാശ്വാസ ക്യാമ്പാക്കി യുവാവും കുടുംബവും മാതൃകയാകുന്നു. കോട്ടയത്തെ നീലംപേരൂരിലുള്ള കെ ജെ ജയദീപാണ് ഞായറാഴ്ച നടക്കേണ്ട തന്റെ വിവാഹം മാറ്റിവച്ചത്.

കല്യാണത്തിന് വേണ്ടി ഒരുക്കിയ വീട്ടിലെ പന്തലില്‍ പ്രളയബാധിതര്‍ക്ക് ഭക്ഷണവും താമസവും നല്‍കുകയാണ് ഈ യുവാവും കൂട്ടരും. വിഭവങ്ങള്‍ സമാഹരിക്കാനും ദുരിതാശ്വാസം ഏകോപിപ്പിക്കാനും ജയദീപിന്റെ കുടുംബവും കൂടെയുണ്ട്. വിവാഹ പന്തലില്‍ പ്രളയബാധിതര്‍ക്ക് ആഹാരം വിളമ്പാന്‍ ജയദീപ് മുന്‍പന്തിയില്‍ തന്നെയുണ്ട്.

വിവാഹത്തിന് തയ്യാറെടുക്കേണ്ട നവവരന്‍ ദുരിതാശ്വാസ ക്യാമ്പില്‍ സജീവമായി നില്‍ക്കുന്ന കാഴ്ച സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു. നിരവധി പേരാണ് ജയദീപിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2MxBaba
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages