ഇ വാർത്ത | evartha
കേരള, എം.ജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ ചൊവ്വാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: വാഹന ഉടമകളും തൊഴിലാളികളും നടത്തുന്ന ഇരുപത്തിനാല് മണിക്കൂര്‍ പണിമുടക്കിനെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കേരള, എം.ജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.
കേരള സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷകള്‍ സെപ്റ്റംബര്‍ 13 ലേക്ക് മാറ്റിവച്ചു. പരീക്ഷാകേന്ദ്രങ്ങള്‍ക്കും സമയത്തിനും മാറ്റമില്ല. അതേസമയം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ന്യൂറോസര്‍ജറി തസ്തികയ്ക്ക് ചൊവ്വാഴ്ച നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് മാറ്റമില്ലന്ന് പി എസ് സി അറിയിച്ചു.
Copyright © 2017 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2vkjMwu
via IFTTT
No comments:
Post a Comment