ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 28 August 2018

ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി. രാവിലെ 8.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധി 9.45ന് ഹെലികോപ്റ്ററിൽ ചെങ്ങന്നൂരിലേക്ക് പോകും.

ചെങ്ങന്നൂരിൽ ഒരു മണിക്കൂറോളം ദുരിതബാധിതർക്കൊപ്പം ചെലവഴിച്ചശേഷം ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് തിരിക്കും. ആലപ്പുഴയിൽ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് ഹെലികോപ്റ്ററിൽ ആലുവയിലെത്തി ദുരന്തബാധിത പ്രദേശങ്ങളിലും സന്ദർശനം നടത്തും.

ബുധനാഴ്ച എറണാകുളത്തുനിന്ന് കോഴിക്കോടെത്തുന്ന രാഹുൽ ഗാന്ധി വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. വിമാനത്താവളത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിന് സ്വീകരണം ഒരുക്കുന്നുണ്ട്.

Content Highlights:Rahul Gandhi, Visits Flood Hit Kerala, kerala flood 2018, kerala flood relief


from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2wlWXco
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages