പ്രളയ ദുരിതത്തില്‍പ്പെട്ട മൃഗങ്ങളെ സഹായിക്കാന്‍ കോഹ്ലിയും അനുഷ്‌കയും കേരളത്തിലേക്ക് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 24 August 2018

പ്രളയ ദുരിതത്തില്‍പ്പെട്ട മൃഗങ്ങളെ സഹായിക്കാന്‍ കോഹ്ലിയും അനുഷ്‌കയും കേരളത്തിലേക്ക്

ഇ വാർത്ത | evartha
പ്രളയ ദുരിതത്തില്‍പ്പെട്ട മൃഗങ്ങളെ സഹായിക്കാന്‍ കോഹ്ലിയും അനുഷ്‌കയും കേരളത്തിലേക്ക്

പ്രളയ ദുരിതത്തില്‍പെട്ട മൃഗങ്ങളെ സഹായിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും രംഗത്ത്. ദുരിതാശ്വാസ ക്യാമ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്യാനും സംസ്ഥാനത്തെ മൃഗങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനുമാണ് ദമ്പതികളുടെ നീക്കം.

അനുഷ്‌കയും വിരാടും ദുരിതാശ്വാസ ഫണ്ടിലേക്ക് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയക്കെടുതിയില്‍പ്പെട്ട മൃഗങ്ങളെ സഹായിക്കാന്‍ ഭക്ഷണവും മരുന്നും അടങ്ങിയ ഒരു ട്രക്ക് ഇരുവരും സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ടെന്ന് കോഹ്ലിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

നേരത്തെ, ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ജയിച്ചതിനു പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ മത്സര പ്രതിഫലം കേരളത്തിലെ ദുരന്ത ബാധിതര്‍ക്ക് നല്‍കുമെന്നറിയിച്ചിരുന്നു. ‘ഈ വിജയം പ്രളയത്താല്‍ കഷ്ടപ്പെടുന്ന കേരളത്തിലെ ദുരന്ത ബാധിതര്‍ക്ക് സമര്‍പ്പിക്കുയാണ്. കഠിന സാഹചര്യങ്ങളിലൂടെ കടന്നുപോവുന്ന അവര്‍ക്കു വേണ്ടി ഞങ്ങള്‍ക്ക് ചെയ്യാനാവുന്നത് ഇതാണ്”. ദുരന്തത്തില്‍ നിന്നും കേരളത്തിന് പൈട്ടന്ന് തിരിച്ചുവരാന്‍ കഴിയെട്ടയെന്ന് ട്വിറ്ററിലും കോഹ്ലി കുറിച്ചിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2PyvbRS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages