സര്‍ക്കാര്‍ വാദം തള്ളി: അണ്ണാസമാധിക്ക് സമീപം തന്നെ കലൈജ്ഞര്‍ക്കും അന്ത്യ വിശ്രമം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 9 August 2018

സര്‍ക്കാര്‍ വാദം തള്ളി: അണ്ണാസമാധിക്ക് സമീപം തന്നെ കലൈജ്ഞര്‍ക്കും അന്ത്യ വിശ്രമം

ഇ വാർത്ത | evartha
സര്‍ക്കാര്‍ വാദം തള്ളി: അണ്ണാസമാധിക്ക് സമീപം തന്നെ കലൈജ്ഞര്‍ക്കും അന്ത്യ വിശ്രമം

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ സംസ്‌കാരത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വത്തിന് അവസാനമായി. കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ തന്നെ നടത്താന്‍ കോടതി ഉത്തരവിട്ടു. ഡിഎംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട വാദത്തിന് ഒടുവിലാണ് കോടതി വിധിയെത്തുന്നത്.

ഗാന്ധി സ്മാരകത്തിനു സമീപം സ്ഥലം നല്‍കാമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇന്നലെ രാത്രി 10.30നാണ് മറീന ബീച്ചില്‍തന്നെ കലൈഞ്ജര്‍ക്കും അന്ത്യവിശ്രമം ഒരുക്കുന്നതു സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയത്. പുലര്‍ച്ചെ ഒന്നേകാല്‍ വരെ വാദം നീണ്ടെങ്കിലും തീരുമാനമാകാതിരുന്നതോടെ ഹര്‍ജി ഇന്നുരാവിലേക്കു മാറ്റുകയായിരുന്നു.

മുന്‍ മുഖ്യമന്ത്രിമാരെ മറീനയില്‍ സംസ്‌കരിക്കാന്‍ പാടില്ലെന്ന പ്രോട്ടോക്കോള്‍ ഉയര്‍ത്തിയായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കാത്തതെന്തെന്ന നിര്‍ണായക ചോദ്യമാണ് കോടതി ഉന്നയിച്ചത്.

മറീനയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് അഞ്ച് ഹര്‍ജികള്‍ ഹൈകോടതിയിലുള്ളത് ചൂണ്ടിക്കാട്ടിയാണ് മറീനയിലെ സംസ്‌കാരത്തിനുള്ള അനുമതി തമിഴ്‌നാട് സര്‍ക്കാര്‍ നിഷേധിച്ചത്. ഈ ഹര്‍ജികളില്‍ നാലെണ്ണവും കഴിഞ്ഞ ദിവസം രാത്രി തന്നെ പിന്‍വലിച്ചിരുന്നു.

ട്രാഫിക് രാമസ്വാമി എന്ന പൊതുപ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിമാത്രമായിരുന്നു പിന്‍വലിക്കാതിരുന്നത്. തുടര്‍ന്ന് പരാതി പിന്‍വലിക്കാന്‍ കോടതി ട്രാഫിക് രാമസ്വാമിയോട് ആവശ്യപ്പെട്ടു. അതിന? സമയം അനുവദിക്കണമെന്ന് രാമസ്വാമി അപേക്ഷിച്ചു. എന്നാല്‍ മൃതദേഹം മറീനയില്‍ സംസ്‌കരിക്കുന്നതിന? പരാതിയില്ലെന്ന് എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

തുടര്‍ന്ന് അഞ്ച് ഹര്‍ജികളും തള്ളുകയാണെന്നും അറിയിച്ചു. കേസില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി.എം.കെ ആരോപിച്ചു. ഇരട്ടത്താപ്പാണ് സര്‍ക്കാറിന്. ജയലളിതക്ക് സമാധി ഒരുക്കാന്‍ തീരുമാനമെടുത്തപ്പോഴുള്ള നിയമ സാഹചര്യങ്ങള്‍ തന്നെയാണ് ഇപ്പോഴുള്ളതെന്നും ഡി.എം.കെ പറയുന്നു.

ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്. ജി രമേശിന്റെ അധ്യക്ഷതയിലുള്ള രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. അതിനിടെ, മറീന ബീച്ചിലെ അണ്ണാ സ്മാരകത്തിനു മുന്നില്‍ സുരക്ഷ ശക്തമാക്കി. കേന്ദ്രസേനയെ അടക്കം വിന്യസിച്ചിട്ടുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2Mt1FLx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages