ഇ വാർത്ത | evartha
അഭിമന്യു വധം: കൊലയാളി സംഘത്തിലെ ഒരാള്‍കൂടി അറസ്‌റ്റില്‍ ; പിടിയിലായത് ക്യാംപസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹി
മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ ഒരു പ്രതികൂടി പിടിയില്‍.
എറണാകുളം നെട്ടൂര്‍ സ്വദേശി റെജീബാണു പിടിയിലായത്.
ക്യാംപസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹിയാണ് റജീബ്. അഭിമന്യുവിനെ കുത്തിയ സംഘത്തില്‍ റജീബ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിനായി ആയുധങ്ങളുമായാണ് റജീബ് എത്തിയത്. കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ വെച്ചാണ് റജീബ് പിടിയിലായത്.
അഭിമന്യുവിനെ ആക്രമിച്ച സംഘത്തിലെ പ്രധാനികളെ സഹായിച്ചവരാണ് ഇതുവരെ അറസ്റ്റിലായവരില്‍ ഏറെയും. ജൂണ്‍ രണ്ടിന് പുലര്‍ച്ചെ ഒരുമണിയോടെയാണ് മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റ് വീണത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2MnR2cO
via IFTTT

No comments:
Post a Comment