എ എഫ് സി കപ്പ് സെമിയിൽ ബെംഗളൂരു എഫ് സിക്ക് തോൽവി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 23 August 2018

എ എഫ് സി കപ്പ് സെമിയിൽ ബെംഗളൂരു എഫ് സിക്ക് തോൽവി

f c

ബംഗളൂരു: എ എഫ്‌ സി കപ്പ് ഇന്റര്‍സോണ്‍ പ്ലേഓഫ് സെമി ഫൈനലിൽ ബെംഗളൂരു എഫ് സിയെ കീഴടക്കി തുര്‍ക്ക്‌മെനിസ്ഥാന്‍ ക്ലബായ ആൽറ്റിൻ അസൈർ. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ കാന്റീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബെംഗളൂരു എഫ് സിയുടെ തോൽവി.

കളി തുടങ്ങി പതിനൊന്നാം മിനുട്ടിൽ വഹിത് ഒര്‍സഹദോവ് സ്യറിന് വേണ്ടി ആദ്യ ഗോൾ നേടി. 23ആം മിനുട്ടിൽ അന്നദുർദ്യേവ് രണ്ടാം ഗോളും നേടി. രണ്ടാം പകുതി തുടങ്ങി ഒരു മിനുട്ടിനുള്ളിൽ ഒര്‍സഹദോവ് സ്യറിന് വേണ്ടി ഒരു ഗോൾ കൂടി നേടി.

Read also:ക്രിക്കറ്റ് താരങ്ങളുടെ നല്ല മനസിന് നന്ദി അറിയിച്ച്‌ മുഖ്യമന്ത്രി

ബംഗളൂരു എഫ്‌സിക്ക് വേണ്ടി രാഹുല്‍ ബെക്കേ, ഓസ്ട്രേലിയൻ താരം എറിക് പാര്‍ട്ടലു എന്നിവര്‍ ഗോള്‍ നേടിയെങ്കിലും കളി 3-2 എന്ന നിലയിൽ അവസാനിച്ചു. അടുത്ത ആഴ്ചയാണ് രണ്ടാം പാദ മത്സരം.

The post എ എഫ് സി കപ്പ് സെമിയിൽ ബെംഗളൂരു എഫ് സിക്ക് തോൽവി appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2wdHtYb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages