കലൈഞ്ജറുടെ വിയോഗത്തിന് ശേഷമുള്ള ഡിഎംകെയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 14 August 2018

കലൈഞ്ജറുടെ വിയോഗത്തിന് ശേഷമുള്ള ഡിഎംകെയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്

karunannidhi

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായിരുന്ന കരുണാനിധിയുടെ മരണ ശേഷമുള്ള ഡി.എം.കെ. യുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. രാവിലെ പാർട്ടി ആസ്ഥാനമായ അറിവാലയത്തിലാണ് യോഗം. കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് യോഗമെന്നാണ് ഔദ്യോഗിക വിശദീകരണം.

Read also:സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

യോഗത്തിൽ പാർട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള കരുണാനിധിയുടെ മകൻ സ്റ്റാലിന്‍റെ സ്ഥാനാരോഹണം മുഖ്യചർച്ചയായേക്കും. പാർട്ടി ജനറൽ കൗൺസിൽ എന്ന് ചേരുമെന്നും ഇന്നാണ് പ്രഖ്യാപിക്കുക. പാർട്ടിയിൽ ഇല്ലെങ്കിലും അണികൾ തനിക്കൊപ്പമാണെന്ന് എം.കെ അഴഗിരി ഇന്നലെ പറഞ്ഞിരുന്നു. അഴഗിരിയുടെ പ്രസ്താവനയോട് ഡി എം കെ നേതാക്കൾ ആരും പ്രതികരിച്ചിരുന്നില്ല. എന്നാൽ സമ്മർദ്ദമുയർത്തി പാർട്ടിയിലേക്ക് തിരിച്ചെത്താനുള്ള അഴഗിരിയുടെ ശ്രമങ്ങളും യോഗത്തിൽ ചർച്ച ചെയ്‌തേക്കും.

The post കലൈഞ്ജറുടെ വിയോഗത്തിന് ശേഷമുള്ള ഡിഎംകെയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2vHkdS3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages