പത്തനംതിട്ട : സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ പത്തനംതിട്ടയിലെ നാല് പോലീസ് സ്റ്റേഷനുകളാണ് മുങ്ങിപ്പോയത്. പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന രേഖകൾ ഉൾപ്പെടെ എല്ലാം നശിച്ചു. ആറന്മുള , കോയിപ്രം, പുളിക്കീഴ് , പന്തളം എന്നീ പോലീസ് സ്റ്റേഷനുകളായിരുന്നു പ്രളയത്തിൽ മുങ്ങിയത്.
ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് ആറന്മുളയിലാണ്. സ്റ്റേഷനിലെ ജീപ്പ് വെള്ളത്തിൽ ഒഴുകി പോയി. വിവിധ കേസുകളിലായി പിടിച്ചിട്ടത് അടക്കം 6 കാറുകൾ നശിച്ചു. കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളെല്ലാം ഉപയോഗശൂന്യമായി.
Read also: പ്രളയത്തിന് ഉത്തരവാദി സർക്കാർ : ആരോപണവുമായി കത്തോലിക്ക സഭ
സ്റ്റേഷനുകൾ വൃത്തിയാക്കാൻ സ്റ്റുഡന്റ് പോലീസും രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം വീടുകളിൽ ചെളി അടിഞ്ഞ് കയറാൻ പോലും പറ്റാത്ത അവസ്ഥയിലായിരിക്കെയാണ് വിദ്യാർത്ഥികളിൽ പലരും തങ്ങളുടെ പോലീസ് സ്റ്റേഷൻ വൃത്തിയാക്കാനെത്തിയത്.
The post പ്രളയത്തിൽ കുതിർന്ന് പോലീസ് സ്റ്റേഷനുകൾ appeared first on East Coast Daily Malayalam.
from East Coast Daily Malayalam https://ift.tt/2w0CnOE
via IFTTT
No comments:
Post a Comment