യു.എ.ഇ പൊതുമാപ്പിന് ആദ്യദിനം മികച്ച പ്രതികരണം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 2 August 2018

യു.എ.ഇ പൊതുമാപ്പിന് ആദ്യദിനം മികച്ച പ്രതികരണം

ദുബായ്: 'താമസരേഖകൾ ശരിയാക്കി ജീവിതം സുരക്ഷിതമാക്കൂ' എന്ന സന്ദേശവുമായി യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പ് ബുധനാഴ്ച നിലവിൽ വന്നു.

മൂന്നുമാസം നീളുന്ന പൊതുമാപ്പിന്റെ ആദ്യ ദിവസം തന്നെ വിവിധ രാജ്യക്കാരായ നൂറുകണക്കിനാളുകളാണ് ക്യാമ്പുകളിലെത്തിയത്. രാവിലെ ഏഴരയ്ക്കാണ് ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചതെങ്കിലും ആറ്ുമണിക്ക് മുമ്പുതന്നെ ധാരാളം പേർ വരിയിൽ ഇടം പിടിച്ചിരുന്നു.

ദുബായിൽ അൽ അവീറിലും അബുദാബിയിൽ ഷഹാമയിലുമാണ് യു.എ.ഇ. ഇമിഗ്രേഷൻ അധികൃതർ പ്രത്യേക ക്യാമ്പുകൾ ആരംഭിച്ചത്. ആയിരങ്ങളെ സ്വീകരിക്കാനുള്ള ഏർപ്പാടുകളാണ് ഇവിടങ്ങളിൽ സജ്ജീകരിച്ചിരുന്നത്. വിസയുടെ കാലാവധി കഴിഞ്ഞവരും കുട്ടികൾക്ക് പാസ്പോർട്ട് ലഭിക്കാത്തവരുമൊക്കെയാണ് ആദ്യദിനത്തിൽ ഏറെയും എത്തിയത്. കാലാവധി കഴിഞ്ഞുള്ള താമസത്തിന്റെ പേരിൽ വലിയതുക പിഴയായി നൽകാനുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു. ഇത്തരക്കാർക്ക് മൂന്നുലക്ഷം ദിർഹംവരെ (ഏകദേശം 55,84,730 രൂപ) ഇളവ് ചെയ്തുനൽകുമെന്ന് ഇമിഗ്രേഷൻ അധികൃതർ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. 10 മിനിറ്റുകൊണ്ട് താമസരേഖകൾ ശരിയാക്കിയെടുത്ത ഫിലിപ്പീൻസ് സ്വദേശിയായിരുന്നു അവീർ ക്യാമ്പിലെ ആദ്യ സന്ദർശകൻ.

ആദ്യദിവസം തന്നെ കൂട്ടത്തോടെ വിവിധ രാജ്യക്കാർ എത്തിയത് ഇതുസംബന്ധിച്ച ബോധവത്കരണം എല്ലാ ജനവിഭാഗങ്ങൾക്കിടയിലും എത്തിയെന്നതിന്റെ തെളിവാണെന്ന് ദുബായ് അവീറിലെ പൊതുമാപ്പ് സേവനകേന്ദ്രത്തിന്റെ ചുമതല വഹിക്കുന്ന ബ്രിഗേഡിയർ ജനറൽ ഖലഫ് അൽ ഗൈത്ത് പറഞ്ഞു.

പ്രധാന ക്യാമ്പുകളിലെല്ലാം ഇന്ത്യക്കാരെ സഹായിക്കാനായി ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും ഉദ്യോഗസ്ഥരും എത്തിയിരുന്നു. എംബസിയിലും കോൺസുലേറ്റിലും പ്രത്യേക ഹെൽപ്പ് ഡെസ്കുകൾക്ക് പുറമേയാണിത്. വിവിധ ഇന്ത്യൻ അസോസിയേഷനുകളും പ്രവാസി സംഘടനകളും പൊതുമാപ്പിനെത്തുന്നവരെ സഹായിക്കാനായി സന്നദ്ധപ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. രേഖകൾ ശരിയാക്കി നാട്ടിലേക്ക് പോകുന്നവർക്കായി ഇന്ത്യ യാത്രാരേഖയായി പ്രത്യേക എമർജൻസി സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നുണ്ട്. ഇത് ഹാജരാക്കിയാൽ ഇമിഗ്രേഷൻ അധികൃതർ രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ഔട്ട് പാസും നൽകും. ഇവിടെനിന്ന് ലഭിക്കുന്ന എമർജൻസി സർട്ടിഫിക്കറ്റ് നാട്ടിലെത്തി ഹാജരാക്കിയാൽ പുതിയ പാസ്പോർട്ട് കിട്ടാനും എളുപ്പമാകും.

അതേസമയം ക്രിമിനൽ കേസുകളിലും സാമ്പത്തിക കുറ്റങ്ങളിലും പെട്ടവർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. അവർ നിയമപ്രകാരം ഈ കേസുകൾ തീർപ്പാക്കണം. രാജ്യത്തേക്ക് നുഴഞ്ഞുകയറിയവർക്ക് യാത്രാരേഖകൾ ലഭിക്കുമെങ്കിലും രണ്ടുവർഷം പിന്നീട് യു.എ.ഇ.യിൽ പ്രവേശിക്കാനാവില്ല. രാജ്യത്തെ വിവിധ അമർ, തഹ്ഷീൽ കേന്ദ്രങ്ങളിൽ രേഖകൾ ശരിപ്പെടുത്താനുള്ള സൗകര്യങ്ങൾ ലഭ്യമാണ്.


from mathrubhumi.latestnews.appsfeed https://ift.tt/2vbpOQ9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages