ഇ വാർത്ത | evartha
ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ല; മാനസികമായി പീഡിപ്പിക്കുന്നതായി പറഞ്ഞിരുന്നെന്ന് ഉജ്ജയിന്‍ ബിഷപ്പ്
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ ലൈംഗിക പീഡന പരാതി ഉന്നയിച്ചില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ്. ജലന്ധര്‍ ബിഷപ്പ് മാനസികമായി പീഡിപ്പിക്കുന്നതായി പറഞ്ഞിരുന്നു. ഇക്കാര്യം നേരിട്ടും കത്തിലൂടെയും പറഞ്ഞെന്ന് ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.
നേരിട്ടും കത്തിലൂടെയും ജലന്ധര്‍ ബിഷപ്പിന് എതിരായ പരാതി കന്യാസ്ത്രീ ഉന്നയിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിനായി കുറവിലങ്ങാട് മഠത്തില്‍ പോയിരുന്നതായും ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അതേസമയം ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള ലൈംഗിക ആരോപണ കേസില്‍ കന്യാസ്ത്രീ നല്‍കിയ പരാതി പുറത്ത് വന്നിരുന്നു. ബിഷപ്പ് മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നും രണ്ട് തവണ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. വത്തിക്കാന്‍ പ്രതിനിധിക്ക് കന്യാസ്ത്രീ അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചുവെന്നും കന്യാസ്ത്രീ കത്തില്‍ പറയുന്നു. ഇത് മൂലം മാനസിക നില തെറ്റുന്ന അവസ്ഥയിലായിരുന്നു താനെന്നും കന്യാസ്ത്രീ കത്തില്‍ പറയുന്നു. മാത്രമല്ല തനിക്കും മറ്റൊരു കന്യാസ്ത്രീക്കും വധഭീഷി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2vKeCcG
via IFTTT
No comments:
Post a Comment