തിരുവനന്തപുരം: റാന്നിയിൽ നിന്ന് നാവികസേന രക്ഷിച്ചഏഴുപേരെ തിരുവനന്തപുരത്തെത്തിച്ചു. മാമുക്ക് സ്വദേശികളാണ് തിരുവനന്തപുരത്തെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ വീട്ടിലേക്ക് വെള്ളം കയറുകയായിരുന്നെന്ന് രക്ഷപെട്ടവർ പറഞ്ഞു. തൊട്ടടുത്തുള്ള ഇരുനില വീട്ടിലേക്ക് ഉടൻ തന്നെ മാറിയെങ്കിലും ഇന്ന് രാവിലെയോടെ അവിടെയും വെള്ളമെത്തി. പത്ത് വീടുകളിലായി നാല്പതോളം പേർ കുടുങ്ങിക്കിടക്കുകയായിരുന്നെന്നാണ് വിവരം. പഞ്ചായത്തംഗത്തെ ഫോണിൽ വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. നാട്ടുകാർ ശ്രമിച്ചെങ്കിലും ഇവരെ പുറത്തെത്തിക്കാനായില്ല. തുടർന്നാണ് ഇന്ന് നാവികസേനയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനം ഇവരെ തുണച്ചത്. ഹെലികോപ്ടറിൽ എത്തിയാണ് രക്ഷാപ്രവർത്തകർ ഇവരെ പുറത്തെത്തിച്ചത്. കിടപ്പുരോഗികളടക്കമുള്ളവർ ഇപ്പോഴും വീട്ടിനുള്ളിലുണ്ട്. അവരെയും എത്രയും വേഗം പുറത്തെത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും രക്ഷപെട്ടവർ പറഞ്ഞു. ചാക്കയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ഇവരെ കൊണ്ടുപോയത്. Content Highlights: KeralaFloods2018, Navy Rescue,Ranni Pathanamthitta
https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2MKbV26
via IFTTT
Post Top Ad
Responsive Ads Here
Thursday, 16 August 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
റാന്നിയില്‍നിന്ന് നാവികസേന രക്ഷപെടുത്തിയവരെ തിരുവനന്തപുരത്തെത്തിച്ചു
റാന്നിയില്‍നിന്ന് നാവികസേന രക്ഷപെടുത്തിയവരെ തിരുവനന്തപുരത്തെത്തിച്ചു
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment