ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്ത് ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 10 August 2018

ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്ത് ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നു

ഇ വാർത്ത | evartha
ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്ത് ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നു

വഡോദര: ഗുജറാത്തിനെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. മൂന്നംഗ സംഘം ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്ത് ആഭരണവും പണവും കൊള്ളയടിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഗുജറാത്തിലെ വഡോദര മഞ്ജല്‍പൂര്‍ സ്വദേശികളായ ജയദീപ് പട്ടേല്‍, സത്യം പാണ്ഡെ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയായ അജയ് പട്ടേലിനായി തിരച്ചില്‍ തുടരുകയാണ്. വഡോദര സ്വദേശികളായ ദമ്പതികളെ കഴിഞ്ഞ ദിവസമാണ് മൂന്നംഗ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്.

വാദ്‌സാര്‍ ബ്രിഡ്ജില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ മക്കാര്‍പുര പച്ചക്കറി മാര്‍ക്കറ്റിന് സമീപത്തുവച്ചായിരുന്നു സംഭവം. ദമ്പതികളെ തടഞ്ഞുനിര്‍ത്തിയ യുവാക്കള്‍ 26കാരനായ ഭര്‍ത്താവിനെ അതിക്രൂരമായി മര്‍ദിച്ചു. ദമ്പതികളുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈല്‍ഫോണുകളും ആഭരണങ്ങളും കവര്‍ന്നു.

ഇതിനുശേഷം ഇരുവരെയും വിജനമായ സ്ഥലത്തേക്ക് വലിച്ചഴച്ച് കൊണ്ടുപോയി. ഇവിടെവച്ചാണ് മൂന്നുപേരും ചേര്‍ന്ന് 26കാരനായ ഭര്‍ത്താവിന്റെ മുന്നില്‍വച്ച് ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ പരാതി ലഭിച്ച ഉടന്‍തന്നെ മഞ്ജല്‍പൂര്‍ പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.

തുടര്‍ന്ന് മൂന്നുപ്രതികളെയും കണ്ടെത്തിയെങ്കിലും, രണ്ടുപേരെ മാത്രമാണ് പിടികൂടാനായത്. പോലീസിനെ കണ്ടപ്പോള്‍ മൂന്നാംപ്രതി ഓടിരക്ഷപ്പെട്ടെന്നും, ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും മഞ്ജല്‍പൂര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സിന്ധി അറിയിച്ചു. ഐപിസി സെക്ഷന്‍ 376(ഡികൂട്ടബലാത്സംഗം),506(ഭീഷണിപ്പെടുത്തുക),114(മോഷണം),392 എന്നിവ പ്രകാരം സംഘത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2OpNZkS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages